ബാലുശ്ശേരി ടൗണിൽ സി.സി ടി.വി കാമറ

ബാലുശ്ശേരി: ടൗൺ ഇനി സി.സി ടി.വി കാമറക്കണ്ണുകളാൽ സുരക്ഷിതം. ബാലുശ്ശേരി പൊലീസി​െൻറ നേതൃത്വത്തിൽ 'മിഴി പൂട്ടാതെ നഗരം' പദ്ധതിയുടെ ഭാഗമായാണ് ടൗണിൽ ക്ലോസ്ഡ് സർക്യൂട്ട് കാമറകൾ പ്രവർത്തനസജ്ജമാക്കുന്നത്. ബാലുശ്ശേരിയിലെ സന്നദ്ധസംഘടനകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ഒമ്പതിന് മൂന്നു മണിക്ക് ബസ്സ്റ്റാൻഡ് പരിസരത്ത് പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിക്കും. റൂറൽ ജില്ല പൊലീസ് മേധാവി ജെ. ജയ്ദേവ് മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.