കേരള ഗ്രാമീൺ ബാങ്ക് സ്ഥാപക ദിനാഘോഷം നടത്തി

തിരുവമ്പാടി: കേരള ഗ്രാമീൺ ബാങ്കി​െൻറ തിരുവമ്പാടി, കൂടരഞ്ഞി, കണ്ണോത്ത്, ആനക്കാംപൊയിൽ ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ നടന്ന വാർഷികാഘോഷം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത വിനോദ് നിർവഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം ജിജി കട്ടക്കൽ അധ്യക്ഷത വഹിച്ചു. കെ.ജി. ജോർജ് സ്വാഗതം പറഞ്ഞു. കൽപറ്റ റീജനൽ ഓഫിസ് ചീഫ് മാനേജർ ഇ.വി. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. കർഷകരും ബാങ്ക് ലോണും എന്ന വിഷയത്തിൽ കോടഞ്ചേരി കൃഷി ഓഫിസർ കെ.എ. ഷബീർ അഹമ്മദ് ക്ലാസെടുത്തു. വാർഡംഗം വിൽസൺ മാത്യു താഴത്ത്പറമ്പിൽ, ബേബി സക്കറിയാസ് നെല്ലിക്കത്തെരുവിൽ,സണ്ണി ആക്കൽ എന്നിവർ സംസാരിച്ചു. തിരുവമ്പാടി ബ്രാഞ്ച് മാനേജർ എ.എം. ജോസഫ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.