കാമ്പസുകള്‍ തീവ്രവാദ വേദിയാക്കരുത് -മന്ത്രി എ.കെ. ശശീന്ദ്രന്‍

താമരശ്ശേരി: സ്‌കൂള്‍-കോളജ് കാമ്പസുകള്‍ തീവ്രവാദത്തി​െൻറയും കൊലപാതകത്തി​െൻറയും വേദിയാക്കരുതെന്നും വര്‍ഗീയ ശക്തികളുടെ കടന്നുകയറ്റത്തിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തുവരണമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ. കാമ്പസുകള്‍ സ്‌നേഹത്തി​െൻറയും പങ്കുവെക്കലി​െൻറയും വേദിയായി മാറുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊടുവള്ളി നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ക്രിസ്റ്റലി​െൻറ നേതൃത്വത്തില്‍ മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെയും എല്‍.എസ്.എസ്, യു.എസ്.എസ് ജേതാക്കളെയും മെഡിക്കല്‍ എൻജിനീയറിങ് പരീക്ഷകളില്‍ റാങ്ക് കരസ്ഥമാക്കിയവരെയും അനുമോദിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. താമരശ്ശേരി വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ കാരാട്ട് റസാഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോര്‍ജ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഹാജറ കൊല്ലരുകണ്ടി, ബേബി രവീന്ദ്രൻ, ജില്ല പഞ്ചായത്ത് മെംബര്‍ വി.ഡി. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി. ഹുസൈൻ, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ കെ. സരസ്വതി, എ.പി. മുസ്തഫ, ഡിവൈ.എസ്.പി പി.സി. സജീവൻ, എ.ഇ.ഒ മുഹമ്മദ് അബ്ബാസ്, ക്രിസ്റ്റല്‍ ചെയര്‍മാന്‍ വി.എം. മെഹറലി, കണ്‍വീനര്‍ എ.പി. മൂസ, എ. അരവിന്ദന്‍, ഗിരീഷ് തേവള്ളി, സോമന്‍ പിലാത്തോട്ടം, ടി.കെ. അത്തിയത്ത്, കരീം പുതുപ്പാടി, കെ.വി. സെബാസ്റ്റ്യൻ, അമീര്‍ മുഹമ്മദ് ഷാജി, സുനില്‍ തിരുവമ്പാടി എന്നിവര്‍ സംസാരിച്ചു. ഡോക്ടറേറ്റ് നേടിയ തച്ചംപൊയില്‍ സ്വദേശി കെ.എ. ആരിഫ്, കേരള സാമൂഹിക നീതിവകുപ്പി​െൻറ ഉജ്ജ്വല്‍ ബാല്യ പുരസ്‌കാര ജേതാവ് മുഹമ്മദ് ആസീം എന്നിവരെയും അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.