സി.ഡബ്ല്യു.ആർ.ഡി.എം പരിസ്ഥിതി ദിനാചരണം സമാപിച്ചു

കോഴിക്കോട്: കേരളത്തിലെ കടൽത്തീരങ്ങളിൽ അപകടകരമായ തോതിൽ മൈക്രോപ്ലാസ്റ്റിക്കി​െൻറ സാന്നിധ്യം കണ്ടെത്തിയതായി സി.ഡബ്ല്യു.ആർ.ഡി.എം സീനിയർ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. ഹരികുമാർ. ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ഒരാഴ്ചയിലേറെയായി നടക്കുന്ന പരിപാടികളുടെ സമാപനത്തിൽ സംഘടിപ്പിച്ച പ്ലാസ്റ്റിക് മലിനീകരണ മാനേജ്മ​െൻറ് പരിശീലന ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടൽജീവികൾക്കും മത്സ്യങ്ങൾക്കും ഭീഷണിയാവുന്ന തരത്തിലാണ് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യമുള്ളത്. ഒരുകിലോ മണലിൽ 153 മുതൽ 381 ഗ്രാം വരെ ഇത് അടങ്ങിയിട്ടുണ്ടെന്നും പഠനത്തിൽ തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. എ. പ്രദീപ്കുമാർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. കോഒാഡിനേറ്റർ ഡോ. വി.പി. ദിനേശ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രഫ. ശോഭീന്ദ്രൻ, ബാബു പറമ്പത്ത്, എം.എ. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. സി.ഡബ്ല്യു.ആർ.ഡി.എം എക്സി. ഡയറക്ടർ ഡോ. എ.ബി. അനിത സ്വാഗതവും സി. ജയകുമാർ നന്ദിയും പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മത്സരത്തിലെ വിജയികൾക്ക് സമ്മാന വിതരണം, പ്ലാസ്റ്റിക് മലിനീകരണ മാനേജ്മ​െൻറിനെക്കുറിച്ച് ജില്ല ഭരണകൂടം നിർമിച്ച ഹൃസ്വചിത്ര പ്രദർശനം, വിവിധ പരിസ്ഥിതി ക്ലബുകൾ, സ്കൂളുകൾ എന്നിവ ബീച്ചി​െൻറ വിവിധ ഭാഗം ശുചീകരണത്തിനായി ദത്തെടുക്കുന്നതി​െൻറ പ്രഖ്യാപനം, മാലിന്യ പരിപാലത്തിനായി ഗ്രീൻ അംബാസഡർമാരുടെ പ്രഖ്യാപനം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലൽ എന്നിവയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.