കൂട്ടിരിപ്പുകാർക്ക് വിവരം നൽകുന്ന ഐ.എം.സി.എച്ചിലെ അനൗൺസ്മെൻറിന് ശബ്ദമില്ലെന്ന് പരാതി കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ (ഐ.എം.സി.എച്ച്) രോഗിയുടെ കൂട്ടിരിപ്പുകാർക്ക് അടിയന്തര വിവരം നൽകുന്ന അനൗൺസ്മെൻറ് സംവിധാനത്തിൽ ശബ്ദം കുറവെന്ന് പരാതി. ചെറിയ രണ്ട് സൗണ്ട് ബോക്സുകൾ മാത്രമാണ് ഇവിടെയുള്ളത്. മുൻവശത്തെ പ്രധാന കവാടത്തിൽ പ്രവർത്തിക്കുന്ന ഫ്രണ്ട് ഓഫിസിനു സമീപവും ആശുപത്രിയുടെ ഇടതുവശത്തെ മറ്റൊരു കെട്ടിടത്തിനടുത്തുമാണ് ഈ ബോക്സുകൾ സ്ഥാപിച്ചിട്ടുള്ളത്. ശബ്ദവും വ്യക്തതയും കുറവായതിനാൽ ആശുപത്രിക്കു മുൻവശത്ത് കാത്തുനിൽക്കുന്ന പലർക്കും അറിയിപ്പുകൾ കേൾക്കാൻ കഴിയുന്നില്ല. ആളുകൾ ഏറെ കൂടിനിൽക്കുന്ന ആശുപത്രിയുടെ വലതുവശത്തേക്ക് അറിയിപ്പ് കേൾക്കാനാവില്ല. സ്ത്രീകളും കുട്ടികളും മാത്രം ചികിത്സ തേടുന്ന ഐ.എം.സി.എച്ചിൽ സ്ത്രീകൾക്കു മാത്രമേ കൂട്ടിരിക്കാനാവൂ. എന്നാൽ, പ്രസവ ശസ്ത്രക്രിയ പോലുള്ള കേസുകളിൽ പുരുഷന്മാരായ ബന്ധുക്കളുടെയും സഹായവും സാന്നിധ്യവും ആവശ്യമാണ്. രാത്രിയുൾെപ്പടെ ആശുപത്രിയിലെ നിയന്ത്രിത സമയങ്ങളിൽ ഇവർ പുറത്തുനിൽക്കാറാണ് പതിവ്. ലേബർ റൂമിൽനിന്നോ മറ്റോ അത്യാവശ്യ കാര്യങ്ങൾ വന്നാൽ പുറത്തുനിൽക്കുന്ന ഇവരെ അറിയിക്കാനാണ് അനൗൺസ്െമൻറ് ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ശബ്ദം കുറവായതിനാൽ പലരും അറിയിപ്പ് കേൾക്കാതെ പോവുന്നു. രോഗിയുടെ കൂട്ടിരിപ്പുകാർ പ്രശ്നം ശ്രദ്ധയിൽെപ്പടുത്തുേമ്പാൾ താൽക്കാലികമായി പരിഹരിക്കുകയാണ് ചെയ്യുന്നത്. ആർദ്രം പദ്ധതിയുടെ ഭാഗമായി ആശുപത്രിയുടെ എല്ലാ ഭാഗത്തും അനൗൺസ്മെൻറ് സംവിധാനം ഉടൻ ഒരുങ്ങുമെന്നും ഇതിനാലാണ് നിലവിലെ സംവിധാനം മാറ്റാത്തതെന്നും ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാർ പറഞ്ഞു. ആർദ്രത്തിനു പിന്നാലെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളുന്ന ഓഡിയോ വിഷ്വൽ സംവിധാനവും തയാറാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.