കോഴിക്കോട്: രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന് അഭിമാനമല്ലെന്ന് വി.എം. സുധീരൻ. മഹാരാജാസ് കോളജിൽ െകാല്ലപ്പെട്ട അഭിമന്യുവും കണ്ണൂരിെല ശുഹൈബുമെല്ലാം രാഷ്ട്രീയത്തിനുവേണ്ടി എരിഞ്ഞടങ്ങിയ യുവത്വങ്ങളാണ്. ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കുന്ന ഫാഷിസം എതിർക്കപ്പെടേണ്ടതാണ്. രാഷ്ട്രീയത്തിെൻറ പേരില്‍ മനുഷ്യരെ കൊന്നൊടുക്കുന്ന അവസ്ഥ എെന്നന്നേക്കുമായി ഇല്ലാതാവണം. പത്രപ്രവര്‍ത്തകന്‍ വി. രാജഗോപാല്‍ അനുസ്മരണത്തിെൻറ ഭാഗമായി സംഘടിപ്പിച്ച 'വെല്ലുവിളി നേരിടുന്ന ഇന്ത്യന്‍ ജനാധിപത്യം' വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ട്. ഇതിന് പരിഹാരമുണ്ടാകണം. മാധ്യമപ്രവർത്തകരെ വേട്ടയാടുന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്. മാധ്യമങ്ങളുടെ പ്രാധാന്യം കുറയുന്നില്ല. നിയമനിർമാണ സഭകൾ വിവിധ പ്രവർത്തനങ്ങളിൽ മാധ്യമ റിപ്പോർട്ടുകളെയാണ് ആധാരമാക്കുന്നത്. ചാനൽ അവതാരകെൻറ അഭിപ്രായത്തെ തെറ്റായി വ്യാഖ്യാനിച്ച് പൊലീസ് കേസെടുത്ത സാഹചര്യം കേരളത്തിലുണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. കേസ് പിന്‍വലിക്കണം. വിഷയത്തില്‍ ഡി.ജി.പി മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻറും നിയമസഭയും സ്തംഭിക്കുന്നതിെൻറ സമയം കൂടിക്കൂടി വരികയാണ്. ഇത്തരം കാര്യങ്ങള്‍ ഗൗരവത്തോടെ പുനഃപരിശോധിക്കണം. മിടുക്കന്‍മാരായ നിയമസഭാംഗങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സഭാസ്തംഭനം മൂലം കഴിയാത്ത അവസ്ഥയാണുള്ളത്. അവിശ്വാസ പ്രമേയം പോലും ലോക് സഭ ചർച്ചക്കെടുക്കുന്നില്ല. നിയമം പലപ്പോഴും സാധാരണ ജനങ്ങള്‍ക്ക് മാത്രമായാണ് നടപ്പാക്കുന്നത്. അധികാര സ്ഥാനത്തുള്ളവര്‍ക്ക് നിയമം ബാധകമല്ലെന്നത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതിക്കാർക്കുവേണ്ടി സർക്കാർ ചെലവഴിച്ച കോടികൾ അർഹതപ്പെട്ടവരുടെ പക്കൽ എത്തിയില്ല. ചൂഷകരാണ് നേട്ടമുണ്ടാക്കിയത്. പി.വി. ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ് ടി.പി. ദാസന്‍, എഴുത്തുകാരൻ ശത്രുഘ്‌നന്‍, ചെലവൂര്‍വേണു, എന്‍.പി. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.