കോഴിക്കോട്: ദുരന്തഭൂമിയിലേക്ക് പറന്നിറങ്ങിയ മാലാഖമാരാണ് കോഴിക്കോട്ടെ ആംബുലൻസ് ൈഡ്രവർമാരെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. നിപ നിയന്ത്രണത്തിലും കട്ടിപ്പാറ ദുരന്തത്തിലും മഹത്തായ സേവനം കാഴ്ചവെച്ച ആംബുലൻസ് ൈഡ്രവർമാർ, എയ്ഞ്ചൽസ് വളൻറിയേഴ്സ് എന്നിവരെ ജില്ല ഭരണകൂടം ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആംബുലൻസ് ൈഡ്രവർമാരുടെ സേവനത്തിന് സംസ്ഥാന സർക്കാറും കോഴിക്കോട് പൗരാവലിയും പീപിൾസ് ഫൗണ്ടേഷനും നടത്തിയ പരിപാടികളിൽ ലഭിച്ച സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. ചടങ്ങിൽ കലക്ടർ യു.വി. ജോസ് അധ്യക്ഷതവഹിച്ചു. എയ്ഞ്ചൽസ് എക്സിക്യൂട്ടിവ് ഡയറക്ടർ പി.പി. രാജൻ, എയ്ഞ്ചൽസ് മെഡിക്കൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അജിൽ അബ്ദുല്ല, റിട്ട. ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻ കുട്ടി, ആർ.സി.എച്ച് ഓഫിസർ ഡോ. സരള നായർ, ആർ.ടി.ഒ സി.ജെ. പോൾസൺ, എയ്ഞ്ചൽസ് അഡ്മിൻ പി.പി. വേണുഗോപാൽ, എയ്ഞ്ചൽസ് ഫിനാൻസ് ഡയറക്ടർ പി. മമ്മദ് കോയ തുടങ്ങിയവർ പങ്കെടുത്തു. ആംബുലൻസ് ൈഡ്രവർ കെ.കെ പുരുഷോത്തമൻ, എയ്ഞ്ചൽസ് പ്രതിനിധി ടി.കെ. ബിജു എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.