കെ. കരുണാകരൻ ജന്മശതാബ്​ദി ആഘോഷം

കോഴിക്കോട്: കെ. കരുണാകരൻ കേരളത്തി​െൻറ വികസന ശിൽപിയാണെന്ന് കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺ കുമാർ. െഎ.എൻ.ടി.യു.സി ജില്ല കമ്മിറ്റി നടത്തിയ ലീഡർ കെ. കരുണാകരൻ ജന്മശതാബ്ദി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എം. രാജൻ അധ്യക്ഷത വഹിച്ചു. എ.െഎ.സി.സി അംഗം പി.വി. ഗംഗാധരൻ, ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, െഎ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.സി. രാമചന്ദ്രൻ, ദേശീയ നിർവാഹക സമിതി അംഗം എം.കെ. ബീരാൻ, പുത്തൂർ മോഹനൻ, എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ, കെ. അനന്തൻ നായർ, ഒ.കെ.യു. നായർ, എം.ടി. സേതുമാധവൻ, കെ. പുരുഷോത്തമൻ, ഇ.ടി. പത്മനാഭൻ, അഡ്വ. കെ.എം. കാദിരി, എം.പി. രാമകൃഷ്ണൻ, കെ. ഷാജി എന്നിവർ സംസാരിച്ചു. കെ. കരുണാകര​െൻറ നൂറാം ജന്മദിനാഘോഷം കേരള സംസ്ഥാന ക്ഷീരകർഷക കോൺഗ്രസ് െഎ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ജില്ല പ്രസിഡൻറ് കെ. ഹരിദാസക്കുറുപ്പ് അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി എ.പി. പീതാംബരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം ജോയ് പ്രസാദ് പുളിക്കൽ, കെ. സുരേഷ് ബാബു, അജിത്ത് പ്രസാദ് കുയ്യാലിൽ, കുര്യൻ ജോസഫ് കോട്ടയിൽ, കെ. നാരായണൻ, രാധാകൃഷ്ണൻ പെരുമണ്ണ, രവി വി. കുറ്റിയിൽ, പി. അശോകൻ, പി.ജെ. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. കേരള സംസ്ഥാന അസംഘടിത തൊഴിലാളി കോൺഗ്രസി​െൻറ ആഭിമുഖ്യത്തിൽ ജന്മദിന സമ്മേളനം നടത്തി. െഎ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.സി. രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡൻറ് ജോയ് പ്രസാദ് അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനിൽ തലക്കുളത്തൂർ, രഞ്ജിത്ത് കണ്ണോത്ത്, സവിൻലാൽ നടുവണ്ണൂർ, പി. ഭാഗ്യേശ്വരി, ആർ.ടി. ജയ്ഫർ, സുനിൽ പുറക്കാട്, പ്രകാശൻ ചാലിയകത്ത്, ബിനോയ് എന്നിവർ സംസാരിച്ചു. എലത്തൂർ നിയോജക മണ്ഡലം െഎ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ കരുണാകരൻ 100ാം ജന്മദിന സമ്മേളനം നടത്തി. നിയോജക മണ്ഡലം പ്രസിഡൻറ് അനിൽ തലക്കുളത്തൂർ അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി സംസ്ഥാന നിർവാഹക സമിതി അംഗം ജോയ് പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ. ഹരിദാസകുറുപ്പ്, വി. സന്തോഷ്, പി. പ്രശാന്ത്, പി. വിനോദ്, സാമിക്കുട്ടി കക്കോടി, കെ. മാധവൻ എന്നിവർ സംസാരിച്ചു. ഒാൾ കേരള ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ്, െഎ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ കരുണാകര​െൻറ നൂറാം ജന്മദിനം ആഘോഷിച്ചു. എ.ടി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എം.സി. തോമസ് ഉദ്ഘാടനം ചെയ്തു. പി.പി. ഉണ്ണികൃഷ്ണൻ, പി. ലക്ഷ്മണൻ, വി.കെ. പ്രകാശൻ, കെ.വി. ശിവാനന്ദൻ, ഷാജു പൊൻപാറ, കെ. ചന്ദ്രശേഖരൻ, പി. ശശിധരൻ, അമ്പലപ്പടി പത്മനാഭൻ, വി. അച്യുതൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.