ലൈഫ്​: പെരുമണ്ണ പഞ്ചായത്ത് നിർമിച്ച 17 ഭവനങ്ങളുടെ താക്കോൽ കൈമാറി

ലൈഫ്: 17 വീടുകളുടെ താക്കോൽ കൈമാറി മൂന്നുവർഷത്തിനുള്ളിൽ ഭവനരഹിതർ ഇല്ലാത്ത ആദ്യ സംസ്ഥാനമായി മാറുമെന്ന് മന്ത്രി കോഴിക്കോട്: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി പെരുമണ്ണ ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ച 17 വീടുകളുടെ താക്കോൽദാനവും രണ്ടാം ഘട്ടത്തി​െൻറ ആദ്യ ഗഡു വിതരണവും മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. മൂന്നു വർഷത്തിനുള്ളിൽ ഭവനരഹിതർ ഇല്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പറഞ്ഞു. രണ്ടാംഘട്ടത്തി​െൻറ ഭാഗമായി 58 വീടുകളാണ് നിർമിക്കുക. ഇതിനായി 39,14,600 രൂപ വകയിരുത്തി. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷതവഹിച്ചു. വിജയികെള അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. അജിത, വൈസ് പ്രസിഡൻറ് എൻ.വി. ബാലൻ നായർ, ജില്ല പഞ്ചായത്ത് അംഗം സി. ഉഷ, വി.ഇ.ഒ സി.ഒ. വിനയൻ തുടങ്ങിയവർ സംസാരിച്ചു. പടം.....lifemission perumanna ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ 17 വീടുകളുടെ താക്കോൽദാനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.