വീൽചെയർ കൈമാറി

വാണിമേൽ: ക്രസൻറ് ഹൈസ്കൂളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുവേണ്ടി സ്കൂൾ വിദ്യാർഥികൾ വാങ്ങിയ . ഈ അധ്യായന വർഷത്തിലെ എട്ടാം ക്ലാസ് വിദ്യാർഥികളുടെ ചാരിറ്റി ഫണ്ട് ഉപയോഗിച്ചാണ് വീൽചെയർ വാങ്ങിയത്. വീൽചെയർ പാലിയേറ്റിവ് പ്രവർത്തകൻ സി.കെ. കാസിം സ്കൂൾ ഹെഡ്മാസ്റ്റർ സി.കെ. കുഞ്ഞബ്ദുല്ലക്ക് കൈമാറി. അശ്റഫ് കൊറ്റാല, കെ.കെ. മൊയ്തു, എം.കെ. അഷ്റഫ്, കെ.പി. ആസ്യ, ടി.പി. അബ്ദുൽ കരീം, പി.പി. ഉമൈബ, പി. ഷൗക്കത്തലി, കെ.സി. മുഹമ്മദലി, പി.പി. അമ്മദ് എന്നിവർ സംസാരിച്ചു. ഉമ്മത്തൂരിൽ ജനങ്ങൾക്ക് ദുരിതയാത്ര പാറക്കടവ്: ചെക്യാട് പഞ്ചായത്ത് 14ാം വാർഡിൽ ഒരുപാടുപേർ ആശ്രയിക്കുന്ന ഉമ്മത്തൂർ-പൊന്നാണ്ടി ഭാഗം റോഡ് പൊട്ടിപ്പൊളിഞ്ഞു. വെള്ളവും ചളിയും നിറഞ്ഞതിനാൽ പറമ്പിലൂടെയും മറ്റുമാണ് നാട്ടുകാർ നടക്കുന്നത്. റോഡി​െൻറ പല ഭാഗങ്ങളിലും കുണ്ടും കുഴിയുമായിട്ടുണ്ട്. റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ. യാത്രയയപ്പ്‌ വളയം: സർവിസിൽനിന്ന് വിരമിച്ച വളയം എസ്‌.ഐ ശശിധരന് യാത്രയയപ്പ് നൽകി. വളയം പൊലീസ്‌ സ്റ്റേഷ​െൻറ ആഭിമുഖ്യത്തിൽ നടന്ന യാത്രയയപ്പ്‌ ഡിവൈ.എസ്.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എസ്.ഐ ബിനുലാൽ അധ്യക്ഷത വഹിച്ചു. സിവിൽ പൊലീസ് ഓഫിസർ പവി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.