പൂനൂര്‍: കെ.എന്‍.എം പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ പൂനൂര്‍ മുബാറക് മദ്റസയിലെ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന യോഗം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സൈഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കാഷ് അവാര്‍ഡ് കെ.എന്‍.എം മണ്ഡലം ചെയര്‍മാന്‍ എം.സി. അബ്ദുറഹിമാന്‍ മാസ്റ്ററും ഉപഹാര സമര്‍പ്പണം ഇ.ടി. ബിനോയിയും നിര്‍വഹിച്ചു. വി.എം. അബ്ദുറഹിമാന്‍, പി.കെ. അബ്ദുല്‍ ജബ്ബാര്‍, പി.പി. അബ്ദുസ്സലാം, അബ്ദുല്‍ അലി, സി.പി. കരീം, യു.കെ. അബ്ദുറഹിമാന്‍, എം.കെ. സലീം, കെ.എ. ഹര്‍ഷാദ്, കെ. ഷാനവാസ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ. സുലൈമാന്‍ സ്വാഗതവും എ.വി. മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.