കുറ്റ്യാടി: കേന്ദ്ര സർക്കാറിെൻറ സ്വകാര്യവത്കരണത്തിെൻറ ഭാഗമായി കേരളത്തിെൻറ ദേശസാത്കൃത ബാങ്കുകളും നിലനിൽപ് ഭീഷണിയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കുറ്റ്യാടി പഞ്ചായത്ത് സർവിസ് സഹകരണ ബാങ്കിെൻറ വടയം ശാഖ വട്ടോളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ. ബീന, കെ. ഉദയഭാനു, എം. മെഹബൂബ്, സി. അബ്ദുൽ മുജീബ്, എ.കെ. അഗസ്തി, സി.എൻ. ബാലകൃഷ്ണൻ, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.