ആയഞ്ചേരി: ഇസ്ലാമിക ധാർമിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന തലമുറയെ വാർത്തെടുക്കാൻ പൈങ്ങോട്ടായി കേന്ദ്രീകരിച്ച് ആരംഭിക്കുന്ന വീക്കെൻഡ് സൺഡേ മദ്റസക്ക് ഞായറാഴ്ച തുടക്കമാവും. പൈങ്ങോട്ടായി ഇസ്ലാമിക് സെൻറർ ഹാളിൽവെച്ച് നടക്കുന്ന മദ്റസയുടെ ഔപചാരിക ഉദ്ഘാടനം രാവിലെ ഒമ്പത് മണിക്ക് ഖാലിദ് മൂസ നദ്വി നിർവഹിക്കും. തുടർന്ന് രക്ഷിതാക്കളോട് എന്ന വിഷയത്തിൽ മനഃശാസ്ത്ര വിദഗ്ധൻ സലാം ഓമശ്ശേരി സംസാരിക്കും. മജ്ലിസ് കേരളയുടെ സിലബസ് അനുസരിച്ച് പോകുന്ന കോഴ്സിന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് പ്രവേശനം. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. 99462 94826, 9946294826.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.