ആ​േവശക്കടലായി ഫ്രാൻസ്​ ഫാൻസ്​

കോഴിക്കോട്: അവസാന നിമിഷം വരെ ആവേശം മുറ്റിനിന്ന മത്സരത്തിൽ അർജൻറീന വീരോചിതം പൊരുതിയെങ്കിലും ക്വാർട്ടറിൽ കടക്കാൻ ഫ്രാൻസിനായിരുന്നു നിയോഗം. പള്ളിക്കണ്ടി ഫുട്ബാൾ അസോസിയേഷൻ ഒരുക്കിയ ബിഗ് സ്ക്രീനിൽ കളികാണാൻ എത്തിയ ഫ്രാൻസ് ഫുട്ബാൾ പ്രേമികൾ ആവേശക്കൊടുമുടിയിൽ എത്തി. പൊരിഞ്ഞ പോരാട്ടം കാണാൻ നിരവധി പേരെത്തിയപ്പോൾ ഹാൾ നേരത്തേ നിറഞ്ഞു. ഇരു ടീം ആരാധകരും ൈഫനൽ വിസിൽ വരെ കാത്തിരുന്ന മത്സരം കഴിഞ്ഞപ്പോൾ ഫ്രാൻസ് ഫാൻസി​െൻറ സന്തോഷക്കണ്ണീരായിരുന്നു അവശേഷിച്ചത്. എന്നാൽ, വീരോചിതം പോരാടിയാണ് വീണതെന്ന ആശ്വാസത്തിലാണ് അർജൻറീനൻ ആരാധകർ ഹാൾ വിട്ടത്. ഗ്രീസ്മാ​െൻറ ഗോളിൽ ഫ്രാൻസ് തുടങ്ങിയെങ്കിലും ഉടൻ ഡിമരിയ തിരിച്ചടിച്ചത് ഫ്രാൻസ് ആരാധകരെ തളർത്തി. മെസ്സിയും ഡി മരിയയും ഗോളടിച്ചു കൂട്ടുമെന്ന് പ്രതീക്ഷിച്ച് എത്തിയ അർജൻറീന ആരാധകർക്ക് ഇടവേള വരെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. ഹാഫ് ടൈം കഴിഞ്ഞ് ഇരു ടീം ആരാധകരും പ്രതീക്ഷിച്ചതുപോലെ മത്സരം കനക്കുന്ന കാഴ്ചയാണ് കണ്ടത്. ഇടവേളക്കുശേഷം അർജൻറീന ഗോളടിച്ച് ലീഡ് നേടിയെങ്കിലും പിന്നീട് പവാർഡിലൂടെ ഫ്രാൻസ് ഗോളടിച്ചു. ഇരട്ടഗോളോടെ എംബാപെ ഫ്രാൻസി​െൻറ ജയം ഉറപ്പിച്ചതോടെ ഫ്രാൻസ് ആരാധകർ തുള്ളിച്ചാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.