കോഴിക്കോട്: തപാൽ ഒാഫിസുകളിൽ ഇടപാടുകൾ നിർത്തിെവച്ചതിനെ തുടർന്ന് റെയിൽവേ സ്േറ്റഷന് സമീപം ആർ.എം.എസ് ഒാഫിസിൽ വൻതിരക്ക്. അത്യാവശ്യത്തിന് തപാൽ ഉരുപ്പടികൾ അയക്കാനുള്ളവരാണ് ആർ.എം.എസ് ഒാഫിസിലെത്തിയത്. കോഴിക്കോട് തപാൽ ഡിവിഷനിലെ പോസ്റ്റ്ഒാഫിസുകൾ മുഴുവൻ പുതിയ അക്കൗണ്ടിങ് സിസ്റ്റത്തിലേക്ക് വരുന്നതിെൻറ ഭാഗമായാണ് ജൂലൈ മൂന്നുവരെ ഹെഡ്പോസ്റ്റ് ഒാഫിസടക്കം എല്ലായിടത്തും ഇടപാടുകൾ നിർത്തിയത്. കത്തുകളുടെ നീക്കവും മറ്റും നടക്കുമെങ്കിലും സ്റ്റാമ്പും മറ്റും വാങ്ങാനാവില്ല. നേരത്തേ വാങ്ങിയ സ്റ്റാമ്പ് ൈകയിലുള്ളവർക്ക് മാത്രമേ പോസ്റ്റ് ഒാഫിസുകൾ വഴി കത്തയക്കാനാവുള്ളൂ. പോസ്റ്റ് ഒാഫിസുകളിലെ ബാങ്കുകൾ പ്രവർത്തിക്കാത്തതിനാൽ എ.ടി.എം കാർഡുള്ളവർേക്ക പണം പിൻവലിക്കാൻ പറ്റുള്ളൂ. സ്പീഡ് പോസ്റ്റ്, കത്തുകൾ രജിസ്ട്രർ ചെയ്ത് അയക്കൽ മുതലായ സംവിധാനവും കോഴിക്കോട് ആർ.എം.എസിൽ മാത്രമേ ജൂലൈ മൂന്നുവരെ ലഭ്യമാവുള്ളൂ. ഇൗ സാഹചര്യത്തിലാണ് ആർ.എം.എസിൽ രാവിലെ മുതൽ വൻ ക്യൂ പ്രത്യക്ഷപ്പെട്ടത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതൽ സൗകര്യം ആർ.എം.എസ് ഒാഫീസിൽ ചെയ്യാത്തതും ബുദ്ധിമുട്ട് വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.