ജോയി അഗസ്​റ്റിൻ മലയോരത്തി​െൻറ നഷ്​ടം

* നാടിനായി നിസ്വാർഥം പ്രവർത്തിച്ച പൊതുപ്രവർത്തകൻ തിരുവമ്പാടി: നാട്യങ്ങളില്ലാത്ത പൊതുപ്രവർത്തകനെയാണ് ജോയി അഗസ്റ്റി​െൻറ വേർപാടോടെ നാടിന് നഷ്ടമായത്. കേരള കോൺഗ്രസ് (സ്കറിയ തോമസ്) ജില്ല സെക്രട്ടറിയും എൽ.ഡി.എഫ് ജില്ല കമ്മിറ്റി അംഗവുമായ ജോയി അഗസ്റ്റിൻ ശനിയാഴ്ച രാവിലെയാണ് വിടപറഞ്ഞത്. മലയോര മേഖലയിലെ ഏത് വികസനപ്രവൃത്തിക്ക് പിന്നിലും ഇദ്ദേഹത്തി​െൻറ നിശ്ശബ്ദ പ്രവർത്തനങ്ങളുണ്ടായിരുന്നു. മേഖലയിലെ റോഡുകൾ, പാലങ്ങൾ ഉൾപ്പെടെ എല്ലാ വികസന പദ്ധതികളിലും ജോയി അഗസ്റ്റി​െൻറ വിയർപ്പ് കണങ്ങളുണ്ട്. വികസന പദ്ധതികളുടെ ചുവപ്പുനാടയും സാങ്കേതിക കുരുക്കുകളുമഴിക്കാൻ അദ്ദേഹം നിരന്തരം സർക്കാർ ഓഫിസുകൾ കയറിയിറങ്ങി. ഇപ്പോഴും യാഥാർഥ്യമാകാത്ത തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ അദ്ദേഹത്തി​െൻറ സ്വപ്നമായിരുന്നു. യാഥാർഥ്യമാകാനിരിക്കുന്ന മലയോര ഹൈവേ, അഗസ്ത്യ മുഴി-തിരുവമ്പാടി-കോടഞ്ചേരി-കൈതപ്പൊയിൽ റോഡ് എന്നിവക്ക് വേണ്ടിയും തേൻറതായ ശ്രമങ്ങൾ നടത്തി. പൊതുപ്രവർത്തകനിൽനിന്ന് നാട് ആഗ്രഹിക്കുന്നതെല്ലാം ജോയി അഗസ്റ്റി​െൻറ പൊതുജീവിതത്തിൽ പ്രതിഫലിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിൽനിന്ന് അവിഹിതമായി ഒന്നും സമ്പാദിക്കാതെയാണ് ഈ അവിവാഹിതൻ മടങ്ങുന്നത്. തിരുവമ്പാടി ഗ്രാമപഞ്ചായത്തംഗം, താലൂക്ക് ലാൻഡ് ബോർഡ് അംഗം, കർഷക യൂനിയൻ ജില്ല പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുന്നക്കൽ വിളക്കാംതോട് സ​െൻറ് സെബാസ്റ്റ്യൻസ് പള്ളിസെമിത്തേരിയിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.