മുതുവണ്ണാച്ച ഗവ. എൽ.പിക്ക് നിർമിച്ച കെട്ടിടം വെറുതെക്കിടന്ന് നശിക്കുന്നു

കുറ്റ്യാടി: മുതുവണ്ണാച്ച ഗവ. എൽ.പി സ്കൂളിനുവേണ്ടി എസ്.എസ്.എ ഫണ്ടിൽ നിർമിച്ച ഇരുനില കെട്ടിടം ഉപയോഗിക്കാതെ നശിക്കുന്നു. പുറവൂർ കൂമുള്ള മലയിൽ 2006ലാണ് ഏഴരലക്ഷം രൂപ ഫണ്ടിൽ പി.ടി.എയുടെ നേതൃത്വത്തിൽ കെട്ടിടം നിർമിച്ചത്. 1927ൽ സ്വകാര്യവ്യക്തി സംഭാവനയായി നൽകിയ അരേയക്കർ സ്ഥലത്താണ് കെട്ടിടം പണിതത്. സ്വകാര്യ കെട്ടിടത്തിലായിരുന്ന സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനായിരുന്നു ലക്ഷ്യം. സ്കൂൾ പുറവൂരിലേക്ക് മാറ്റുന്നതിനെതിരെ മുതുവണ്ണാച്ചയിലെ ആളുകൾ എതിർക്കുകയും അവിടെത്തന്നെ സ്വന്തം കെട്ടിടം പണിയാൻ 30 സ​െൻറ് സ്ഥലം സ്കൂളിനു വിട്ടു കൊടുക്കുകയുമായിരുന്നു. പ്രശ്നത്തിൽ ഒരു ഭാഗത്ത് മുസ്ലിം ലീഗും മറുഭാഗത്ത് സി.പി.എമ്മുമായതോടെ രാഷ്ട്രീയ ചേരിതിരിവുമുണ്ടായി. തുടർന്ന് എം.എൽ.എ ഫണ്ടിൽ കെട്ടിടം പണിത് സ്കൂൾ നിലനിർത്തി. ഇതോടെ പുറവൂരിലെ സ്ഥലവും കെട്ടിടങ്ങളും വെറുതെ കിടക്കുകയാണ്. സ്കൂൾ യു.പിയായി അപ്ഗ്രേഡ് ചെയ്യണമെന്നും യു.പി ക്ലാസുകൾ പുറവൂരിലെ കെട്ടിടത്തിലാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. അല്ലെങ്കിൽ വേറെ സംരംഭങ്ങൾ ആരംഭിക്കണമെന്നും ആവശ്യപ്പെടുന്നു. അഞ്ചുമുറികളുള്ള കെട്ടിടം അന്യാധീനപ്പെട്ട നിലയിലാണിപ്പോൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.