കക്കട്ടില്‍: അമ്പലക്കുളങ്ങര അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിെൻറ ആഭിമുഖ്യത്തില്‍ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. ലോകസാഹിത്യത്തിലെ ക്ലാസിക്കല്‍ കൃതികളെ ആസ്പദമാക്കി, സമകാലിക മലയാളവും ലോകസാഹിത്യവും എന്നതാണ് പ്രഭാഷണ വിഷയം. മൊകേരി ഗവ. കോളജ് അസി. പ്രഫസര്‍ ഡോ. അരുണ്‍ലാല്‍ മൊകേരിയാണ് പ്രഭാഷകൻ. ഞാഴറാഴ്ച വൈകുേന്നരം മൂന്നുമണിക്ക് വട്ടോളി നാഷണല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ രാജഗോപാലന്‍ കാരപ്പറ്റ പരിപാടി ഉദ്ഘാടനം ചെയ്യും. എല്ലാമാസവും ആദ്യത്തെ ഞായറാഴ്ച തുടര്‍ പ്രഭാഷണങ്ങളും നടക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.