കോഴിക്കോട്: കണ്ണൂർ ലോബിയുടെയും ചില വ്യവസായികളുടെ താൽപര്യവും പരിഗണിച്ച് കരിപ്പൂർ എയർപോർട്ടിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ പ്രവാസി കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രവാസി കോൺഗ്രസ് ജില്ല കമ്മിറ്റി അറിയിച്ചു. ജില്ല പ്രസിഡൻറ് കെ.കെ. സീതി അധ്യക്ഷത വഹിച്ചു. ബാബു കരിപ്പാല, പ്രമോദ് കോട്ടപ്പള്ളി, കല്ലറ കുഞ്ഞഹമ്മദ്, അസീസ് കാപ്പാട്, അഹമ്മദ് കുട്ടി, ശംസുദ്ദീൻ അപ്പോളോ, അബ്ബാസ് കൊടുവള്ളി എന്നിവർ സംസാരിച്ചു. ഷമീർ നന്ദി പറഞ്ഞു. 'കേരളത്തിലെ മത്സ്യങ്ങൾ കയറ്റുമതി ചെയ്യരുത്' കോഴിക്കോട്: കേരളത്തിലേക്ക് കൊണ്ടുവരുന്ന മത്സ്യങ്ങളിൽ ഫോർമലിൻ അടക്കം വിഷാംശങ്ങൾ കലർത്തുന്നതായി തെളിഞ്ഞ സാഹചര്യത്തിൽ കേരളത്തിൽ പിടിക്കുന്ന മത്സ്യങ്ങൾ കയറ്റുമതി ചെയ്യാതെ ഇവിടെ തെന്ന വിതരണം ചെയ്യണമെന്ന് ജില്ല ഉപഭോക്തൃ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഭക്ഷ്യ വസ്തുക്കളിലെ മായം യഥാസമയം പരിശോധിക്കാനുള്ള നവീന ലാബ് സംവിധാനം കോഴിക്കോട് തുടങ്ങണമെന്നും ആവശ്യത്തിന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരെ വകുപ്പിൽ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പടുവാട്ട് ഗോപാലകൃഷ്ണൻ, ടി. രാമചന്ദ്രൻ, വി.പി. അബ്ദുൽ ഗഫൂർ, ജോൺസൺ വില്യം, പി.എം. മണി, പി. ശിവാനന്ദൻ എന്നിവർ സാംസാരിച്ചു. അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: റിഹാബിലിറ്റേഷൻ കൗൺസിൽ ഒാഫ് ഇന്ത്യയുടെ അംഗീകാരമുള്ള സി.എഡ്.എസ്.സി (എം.ആർ) ഡി.സി.ബി.ആർ (ഡിപ്ലോമ ഇൻ കമ്യൂണിറ്റി ബേയ്സ് റിഹാബിലിറ്റേഷൻ) കോഴ്സുകൾക്ക് എ.ഡബ്ല്യു.എച്ച് കോളജ് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകർ www.rehabcouncil.nic.in എന്ന വെബ്സൈറ്റിൽ ജൂൺ 30ന് മുമ്പായി അപേക്ഷിക്കണം. ഫോൺ: 8606415562.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.