ചേവായൂർ: 'മികച്ച ഡ്രൈവർമാർ, മികച്ച സംസ്കാരം' എന്ന സന്ദേശമുയർത്തി മോേട്ടാർ വാഹനവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സ്കൂൾ വാഹന ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ് നടത്തി. ചേവായൂർ ഭാരതീയ വിദ്യാഭവനിൽ നടന്ന താലൂക്കുതല സുരക്ഷ ബോധവത്കരണ പരിപാടി നോർത്ത് സോൺ ഡെപ്യൂട്ടി കമീഷണർ ഡോ. പി.എം. മുഹമ്മദ് നജീബ് ഉദ്ഘാടനം ചെയ്തു. 320 ഡ്രൈവർമാർക്കാണ് പരിശീലനം നൽകിയത്. ഭാരതീയ വിദ്യാഭവൻ പ്രിൻസിപ്പൽ താരാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഡോ. പി.കെ. ചിത്ര, രജനി സുരേഷ്, മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ. ദിലീപ്കുമാർ, പി. സുനീഷ്കുമാർ, എ.എം.വി റിനുരാജ് എന്നിവർ സംബന്ധിച്ചു. മുതിർന്ന ഡ്രൈവർ എം.പി. ഗിരിധരനെ ചടങ്ങിൽ ആദരിച്ചു. സെമിനാറിൽ പെങ്കടുത്ത ഡ്രൈവർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.