കോഴിക്കോട്: ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിെൻറ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം തുടങ്ങി. മാനാഞ്ചിറ ഗവ. ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിനടുത്തുനിന്നാരംഭിച്ച പരിസ്ഥിതി റാലി എം.കെ. രാഘവൻ എം.പി ഫ്ലാഗ്ഒാഫ് ചെയ്തു. ടൗൺഹാളിൽ നടന്ന പൊതുസമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി മുഖ്യാതിഥിയായി. ഡോ. സുരേഷ് ദാസ്, കെ.വി. ബാബുരാജ്, അഡ്വ. പി.എം. സുരേഷ് ബാബു, നമ്പിടി നാരായണൻ, ഡോ. എ. അച്യുതൻ, എം.എ. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. ജലവിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. എ.ബി. അനിത സ്വാഗതവും സീനിയർ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. വി.പി. ദിനേശൻ നന്ദിയും പറഞ്ഞു. പരിസ്ഥിതി സംരക്ഷണ പരിശീലനത്തിൽ ഡോ. എ. അച്യുതൻ, ഡോ. പി.എസ്. ഹരികുമാർ, ഡോ. ഹരിനാരായണൻ, ബാബു മാത്യൂ എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് മേഖല ശാസ്ത്രകേന്ദ്രത്തിൽ വിദ്യാർഥികൾക്ക് പരിസ്ഥിതി ക്വിസ് മത്സരവും മാനാഞ്ചിറ ബി.ഇ.എം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പെയിൻറിങ് മത്സരവും നടക്കും. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ബേപ്പൂർ കടപ്പുറവും ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കപ്പക്കൽ കടപ്പുറവും ശുചീകരിക്കും. ബുധനാഴ്ച രാവിലെ 10.30ന് ചാലപ്പുറം ഗണപത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫിലിം ഫെസ്റ്റിവൽ, ഉച്ചക്ക് രണ്ടുമുതൽ മാറാട് കടപ്പുറം ശുചീകരണം എന്നിവയും വ്യാഴാഴ്ച രാവിലെ 7.30ന് കോഴിക്കോട് കടപ്പുറം ശുചീകരണവും നടക്കും. ശനിയാഴ്ച രാവിലെ 10ന് ടൗൺഹാളിൽ നടക്കുന്ന പ്ലാസ്റ്റിക് മലിനീകരണ മാനേജ്മെൻറ് പരിശീലന ക്ലാസോടെ ഒരാഴ്ച നീളുന്ന പരിപാടികൾ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.