കോഴിക്കോട്: നഗരത്തിലെ മൂന്ന് സീനിയർ ഡോക്ടർമാരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) ബെസ്റ്റ് ഡോക്ടർ 2018 ആയി പ്രഖ്യാപിച്ചു. ജൂലൈ ഒന്നിന് ഡോക്ടേഴ്സ് ദിനത്തിൽ ഇവരെ ആദരിക്കും. കോഴിക്കോട് ക്യൂട്ടീസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡെർമറ്റോളജി ആൻഡ് സർജറി മാനേജിങ് ഡയറക്ടർ ഡോ. എസ്. പ്രസന്നകുമാർ, കോഴിക്കോട് െഎ.എം.എ മുൻ പ്രസിഡൻറും ഫറോക്ക് കോയാസ് ഹോസ്പിറ്റൽ സീനിയർ കൺസൾട്ടൻറ് ഫിസിഷ്യനുമായ ഡോ. എസ്. ശശിധരൻ, കോഴിക്കോട് മെഡിക്കൽ കോളജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിലെ പ്രഫസറും എച്ച്.ഒ.ഡിയുമായ ഡോ. കെ.എം. കുര്യാക്കോസ് എന്നിവർക്കാണ് അവാർഡ്. ഞായറാഴ്ച വൈകുന്നേരം ഏഴിന് െഎ.എം.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ െഎ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. ഉമ്മർ മുഖ്യാതിഥിയാകും. കോഴിക്കോട് മെഡിക്കൽ കോളജിൽ ഗൈനക്കോളജി വിഭാഗത്തിലെ മികച്ച പി.ജി വിദ്യാർഥിക്കുള്ള ഡോ. കെ.എം. ലക്ഷ്മിഅമ്മ മെമ്മോറിയൽ െഎ.എം.എ ഗോൾഡ് മെഡൽ ഡോ. എസ്. വേദപ്രിയക്കും കോഴിക്കോട് മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗത്തിലെ മികച്ച പി.ജി. വിദ്യാർഥിക്കുള്ള ഡോ. എസ്. ശാന്തകുമാർ മെമ്മോറിയൽ അവാർഡ് ഡോ. അശ്വതി ഗോപിക്കും ചടങ്ങിൽ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.