ജില്ല മുസ്​ലിം ലീഗ്​: സമവായം തെളിയുന്നു​; ഉമ്മർ പാണ്ടികശാലക്കും എം.എ. റസാഖ്​ മാസ്​റ്റർക്കും സാധ്യത

ജില്ല മുസ്ലിം ലീഗ്: സമവായം തെളിയുന്നു; ഉമ്മർ പാണ്ടികശാലക്കും എം.എ. റസാഖ് മാസ്റ്റർക്കും സാധ്യത കോഴിക്കോട്: മുസ്ലിം ലീഗ് ജില്ല പ്രസിഡൻറായി ഉമ്മർ പാണ്ടികശാല തുടർന്നേക്കും. ജനറൽ സെക്രട്ടറിയായി എം.എ. റസാഖ് മാസ്റ്റർക്കാണ് സാധ്യത. പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിന് പാർട്ടി ജില്ല കൗൺസിൽ യോഗം ഫെബ്രുവരി മൂന്നിന് ചേരാനിരിക്കെ സമവായത്തിനായി സംസ്ഥാന നേതൃത്വം ചൊവ്വാഴ്ച മണ്ഡലം ഭാരവാഹികളുമായി ദീർഘനേരം നടത്തിയ ചർച്ചയിലാണ് ഇൗ ധാരണ. ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലെയും പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർമാരുടെ യോഗമാണ് ചൊവ്വാഴ്ച ലീഗ് ഹൗസിൽ നേതൃത്വം വിളിച്ചുചേർത്തത്. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ്, കോഴിക്കോട് റിേട്ടണിങ് ഒാഫിസർ യു.എ. ലത്തീഫ് എന്നിവരാണ് ഒാരോ മണ്ഡലത്തിലെയും ഭാരവാഹികളെ വെവ്വേറെ വിളിച്ചുചേർത്ത് അഭിപ്രായമാരാഞ്ഞത്. രണ്ടു മണ്ഡലങ്ങളൊഴികെ 10 ഇടങ്ങളിലെ ഭാരവാഹികളും പ്രസിഡൻറ്, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ഉമ്മർ പാണ്ടികശാലയുടെയും എം.എ. റസാഖ് മാസ്റ്ററുടെയും പേരുകളാണ് നിർദേശിച്ചതെന്നാണ് അറിയുന്നത്. ട്രഷറർ സ്ഥാനത്തേക്ക് ധാരണയിലെത്തിയിട്ടില്ല. വിവിധ മണ്ഡലത്തിലുള്ളവർ വ്യത്യസ്ത പേരുകളാണ് പറഞ്ഞത്. നിലവിലെ ട്രഷറർ അബ്ദുല്ല പാറക്കൽ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ മാറിനിൽക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം എളേറ്റിൽ, സി.കെ.വി. യൂസുഫ്, സാജിദ് കൊറോത്ത് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഗ്രൂപ് സമവാക്യം പരിഗണിച്ചാണ് സഹഭാരവാഹികളുടെ എണ്ണം തീരുമാനിക്കുക. കഴിഞ്ഞ വർഷം ജനുവരിയിൽ നിലവിൽവരേണ്ട ജില്ല കമ്മിറ്റി വിഭാഗീയത കാരണം നീണ്ടുപോകുകയായിരുന്നു. കൗൺസിൽ യോഗം പലതവണ നിശ്ചയിച്ചിരുന്നുവെങ്കിലും ഭാരവാഹികളുടെ കാര്യത്തിൽ സമവായത്തിലെത്താൻ ആവാത്തതിനാൽ നിരന്തരം മാറ്റിവെക്കുകയായിരുന്നു. ഫെബ്രുവരി 17ന് സംസ്ഥാന കൗൺസിൽ ചേരുന്ന സാഹചര്യത്തിലാണ് ഫെബ്രുവരി മൂന്നിന് ജില്ല കൗൺസിൽ തീരുമാനിച്ചത്. കൗൺസിൽ യോഗത്തിൽ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ ഉയർന്നുവന്ന പേരുകൾ സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കാനാണ് സാധ്യത. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.