നാദാപുരം: ഇരിങ്ങണ്ണൂര്‍ എടച്ചേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന കൈരളി ആയുർേവദ ക്ലിനിക് സാമൂഹികദ്രോഹികള്‍ അടിച്ചുതകര്‍ത്തു. ക്ലിനിക് പ്രവര്‍ത്തിക്കുന്ന വീടിെൻറ ഏഴ് ജനലുകളുടെ ചില്ലാണ് തകര്‍ത്തത്. ആയുര്‍വേദ ഡോക്ടർ ശശിധരനും ഭാര്യ കണ്ണൂര്‍ (ആയൂര്‍വേദ) ഡി.എം.ഒ ആയി റിട്ടയര്‍ ചെയ്ത ഡോ. ശോഭനയുമാണ് ക്ലിനിക്ക് നടത്തുന്നത്. കഴിഞ്ഞദിവസം ഡോക്ടറെ കാണിക്കാന്‍ രാത്രി രോഗികള്‍ എത്തിയിരുന്നു. ഡോക്ടര്‍ കുളിക്കുന്നതു കാരണം അരമണിക്കൂര്‍ കാത്തിരിക്കാന്‍ രോഗികളോട് പറഞ്ഞത്രേ. ഇതോടെ രോഗിയുടെ കൂടെവന്നവര്‍ ക്ഷുഭിതരായിരുന്നു. തുടര്‍ന്ന്, ക്ലിനിക്കിെൻറ ബോര്‍ഡും മുറ്റത്തെ ചെടിച്ചട്ടികളും നശിപ്പിച്ചിരുന്നു. ഇതില്‍ ഡോക്ടര്‍ പരാതിപ്പെട്ടിരുന്നില്ല. ഇതിെൻറ തുടര്‍ച്ചയായാണ് തിങ്കളാഴ്ചത്തെ ആക്രമണമെന്ന് സംശയിക്കുന്നതായി ഡോക്ടര്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയും ഒമ്പതു മണി മുതല്‍ അരമണിക്കൂര്‍ ക്ലിനിക്കിെൻറ ഗെയിറ്റ് പൂട്ടിയിരുന്നു. സമീപത്തെ വീട്ടില്‍നിന്ന് തിങ്കളാഴ്ച രാവിലെ പേത്താടെ ക്ലിനിക്കിലെത്തിയപ്പോഴാണ് അക്രമം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന്, ഡോക്ടര്‍ നാദാപുരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് ക്ലിനിക്കില്‍ പരിശോധന നടത്തി. നാദാപുരം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.