സ്പെക്റ്റാക്കിൾ; വിദ്യാർഥികളുടെ ശാസ്ത്ര--സാമൂഹിക കരകൗശല പ്രദർശനം ഫറോക്ക്: കല്ലംപാറ മിഫ്താഹുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ 'സ്‌പെക്റ്റാക്കിള്‍ 2018' ശാസ്ത്ര സാമൂഹിക കരകൗശല പ്രദര്‍ശനം ശ്രദ്ധേയമാവുന്നു. പുരാവസ്തു, ശാസ്ത്രസാങ്കേതികം, ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം, നാണയ-സ്റ്റാമ്പ് ശേഖരം തുടങ്ങിയ വിവിധ വിഭാഗങ്ങളായാണ് പ്രദര്‍ശനം. പിച്ചള, മണ്ണ്, മരം എന്നിവയില്‍ തീര്‍ത്ത പാത്രങ്ങള്‍, ഓല, പാള, മുളനൂല്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ഉപകരണങ്ങള്‍, നാണയങ്ങളുടെയും വിവിധ രാജ്യങ്ങളുടെയും കറന്‍സികള്‍, മണ്‍ശില്‍പങ്ങള്‍, വിദ്യാര്‍ഥികളുടെ പെയിൻറിങ്, മോട്ടോര്‍ ഘടിപ്പിച്ച വിമാനം, അഗ്‌നിപര്‍വതങ്ങളുടെയും പരിസ്ഥിതി വൈവിധ്യങ്ങളുടെയും മാതൃകകള്‍, അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുണ്ടാക്കിയ കരകൗശല വസ്തുക്കള്‍, പുരാതന ആഭരണങ്ങള്‍, മലബാര്‍ മാപ്പിളമാരെ അനുസ്മരിപ്പിക്കുന്ന മലപ്പുറം കത്തി, അരഞ്ഞാണം എന്നിങ്ങനെ കൗതുകവും അറിവും ഉണര്‍ത്തുന്നതാണ് പ്രദര്‍ശനം. കൗണ്‍സിലര്‍ കമറുല്ലൈല ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി. ഷാഹിന അധ്യക്ഷയായി. സ്‌കൂള്‍ പരിപാലനകമ്മിറ്റി സെക്രട്ടറി കുഞ്ഞിമൊയ്തീന്‍, കണ്‍വീനര്‍ ഉസന്‍കുട്ടി, അധ്യാപകരായ കെ. സീനത്ത്, എം. രഞ്ജിത, ഹൈമാവതി, സക്കീറബാനു, വി. ഷിജി ഷിബി, ഇര്‍ഫാനത്ത്, റൈഹാന, ബാക്കിര്‍ ഫൈസി, ഫാത്തിമ നാഫിസ് എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം വ്യാഴാഴ്ച സമാപിക്കും. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.