'എഴുത്തുപുര' ഏകദിന എഴുത്ത് ശിൽപശാല

കോഴിക്കോട്: കുടുംബശ്രീയുടെ കീഴിൽ രണ്ടു ടേം പൂർത്തീകരിച്ച സി.ഡി.എസ് ചെയർപേഴ്സൻമാർക്കുള്ള ഏകദിന എഴുത്ത് ശില്പശാല 'എഴുത്തുപുര' നടത്തി. കുടുംബശ്രി ജില്ല മിഷൻ കോ-ഓഡിനേറ്റർ പി.സി. കവിത, അസി. കോ-ഓഡിനേറ്റർ ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. സാധാരണ വീട്ടമ്മയിൽനിന്നും സമൂഹത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിയായി മാറിയ അനുഭവങ്ങൾ ചെയർപേഴ്സൻമാർ പങ്കുവെച്ചു. യൂറീക്ക മുൻ എഡിറ്ററായ ജെനു പങ്കെടുത്തു. മികച്ച അനുഭവക്കുറിപ്പുകൾ കുടുംബശ്രീ വെബ്സൈറ്റിലേക്കും മാഗസിനിലേക്കും ഉപയോഗപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.