പൂർവ വിദ്യാർഥി സംഗമം സമാപിച്ചു

കുറ്റ്യാടി: ദേവർകോവിൽ കെ.വി.കെ.എം.യു.പി സ്കൂൾ പൂർവ വിദ്യാർഥി സംഗമം സമാപിച്ചു. 1970 മുതൽ സ്കൂളിൽ പഠിച്ചവരുടെ സംഗമമാണ് നടത്തിയത്. സ്കൂൾ അസംബ്ലി, പൂർവാധ്യാപകരുമായി മുഖാമുഖം, സ്കൂൾ വികസന േപ്രാജക്ട് സമർപ്പണം എന്നിവ നടത്തി. വിദ്യാഭ്യാസ പ്രവർത്തകൻ സി.പി. കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി. സ്കൂളിൽ സംഗീതലാബ് സ്ഥാപിക്കുന്നതിന് ഗായകൻ ഹമീദ് ഡേവിഡ നൽകിയ ലക്ഷംരൂപ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അശ്വതി ഏറ്റുവാങ്ങി. വി.പി. കുഞ്ഞബ്ദുല്ല, കെ.ടി. അബൂബക്കർ മൗലവി, ടി.എം.ഇ. അബ്ദുൽ അസീസ്, കെ.വി. ജമാൽ, പി.സി. മോഹനൻ, ഹെഡ്മാസ്റ്റർ പി.കെ. നവാസ്, എം. രാജൻ, വി. നാസർ എന്നിവർ സംസാരിച്ചു. മാപ്പിളപ്പാട്ട് വിരുന്നും നടത്തി. എഴുത്തുപെട്ടി കുറ്റ്യാടി: കുട്ടികളുടെ സർഗവാസന വികസിപ്പിക്കാൻ വടയം നോർത്ത് എൽ.പി സ്കൂളിൽ നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ ആഭിമുഖ്യത്തിൽ എഴുത്തുപെട്ടി സ്ഥാപിച്ചു. കെ.കെ. രവീന്ദ്രൻ, ടി. സുരേഷ് ബാബു തുടങ്ങിയവർ സ്കൂൾ അധികൃതർക്ക് എഴുത്തുപെട്ടി കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.