ഗ്രാമീണ വിദ്യാലയങ്ങൾ മെച്ചപ്പെടുത്താൻ ജനകീയ കൂട്ടായ്മ അനിവാര്യം ^എം.എൽ.എ

ഗ്രാമീണ വിദ്യാലയങ്ങൾ മെച്ചപ്പെടുത്താൻ ജനകീയ കൂട്ടായ്മ അനിവാര്യം -എം.എൽ.എ ആയഞ്ചേരി: ഗ്രാമീണ വിദ്യാലയങ്ങൾ മെച്ചപ്പെടാൻ ജനകീയ കൂട്ടായ്മകൾ അനിവാര്യമാണെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ പറഞ്ഞു. ആയഞ്ചേരി എൽ.പി സ്കൂൾ പൂർവവിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ അധ്യക്ഷത വഹിച്ചു. 80 വയസ്സ് കഴിഞ്ഞ 20 പൂർവവിദ്യാർഥികളെ ജില്ലപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.കെ. സജിത ആദരിച്ചു. സ്കൂൾ വികസന ഫണ്ട് എം.എം. കൃഷ്ണൻ ഗുരുക്കളിൽനിന്ന് ആദ്യ സംഭാവന സ്വീകരിച്ച് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ രൂപ കേളോത്ത്, എ.കെ. ഷാജി, ടി.വി. കുഞ്ഞിരാമൻ, സ്കൂൾ മാനേജർ കെ.എം. രാധാകൃഷ്ണൻ, പ്രഥമാധ്യാപിക എം.എം. സതീദേവി, പി. ജാഫർ, മനോജ്, മായ മനോജ്, കുനീമ്മൽ കുഞ്ഞബ്ദുല്ല, നൊച്ചാട്ട് നാണു, കോരനാണ്ടി പൊക്കൻ, ടി.വി. ഭരതൻ, പി.കെ. അഷ്റഫ്, കെ. സതീശൻ, സി.എച്ച്. പദ്മനാഭൻ, കെ. സജീവൻ, കെ.എം. വേണു, വി. പ്രകാശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.