അനുശോചിച്ചു

വടകര: മടപ്പള്ളി നാദാപുരം റോഡിലെ ആദ്യകാല കച്ചവടക്കാരനും പത്രഏജൻറും വ്യാപാരി വ്യവസായി സമിതിയുടെ സംഘാടക നേതാക്കളിൽ പ്രമുഖനുമായിരുന്ന എം.എ. അനന്ത​െൻറ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. ചോറോട് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നളിനി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ജില്ല സെക്രട്ടറി സി.കെ. വിജയൻ, ഇ.എം. ദയാനന്ദൻ, ആർ. സത്യൻ, ഫസൽ തങ്ങൾ, ശ്രീധരൻ മടപ്പള്ളി, ആർ. ഗോപാലൻ, കെ. സത്യനാഥൻ, ടി.എൻ.കെ. ശശീന്ദ്രൻ, പി. സത്യനാഥൻ, കെ. സജിത് എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് വടകര ചോറോട് എൽ.പി സ്കൂൾ പരിസരം: സംസ്കൃതി ചോറോട് സംഘടിപ്പിക്കുന്ന സനാതനം-2018 ധർമപ്രഭാഷണ പരമ്പര -ആധ്യാത്്മിക സദസ്സ് -7.00, കലാപരിപാടികൾ -9.00 അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒാഡിേറ്റാറിയം: വികസന സെമിനാർ -3.00 ഓർക്കാട്ടേരി കമ്യൂണിറ്റി ഹാൾ: ബിരുദ വിദ്യാർഥികളുടെ യോഗം -3.00 അഴിയൂർ കല്ലാമല തുരുത്തിയിൽ മഹാമായ ദേവി ക്ഷേത്രം തിറയുത്സവം -കൊടിയേറ്റം -9.00 അസി. പ്രഫസർ നിയമനം വടകര: കുറുന്തോടിയിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് എൻജിനീയറിങ് വടകരയിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രഫസറെ നിയമിക്കുന്നു. എം.ടെക് ബിരുദധാരികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 15ന് കോളജ് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0496 2536125.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.