ഭീമൻ ചിത്രശലഭം കൗതുകമായി

എകരൂല്‍: ഇയ്യാട് ജുമാമസ്ജിദിനടുത്ത വീട്ടില്‍ പറന്നെത്തിയ ഭീമന്‍ ചിത്രശലഭം കൗതുകക്കാഴ്ചയായി. പത്ത് ഇഞ്ചോളം നീളവും കൈപ്പത്തിയുടെ വലുപ്പവുമുള്ള ശലഭം ചെറുപുറക്കാട് അബ്ദുല്‍ഹഖീമി​െൻറ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ വിരുന്നെത്തിയത്. വിവരമറിഞ്ഞ് പരിസരവാസികളും വിദ്യാർഥികളും ശലഭത്തെ കാണാനെത്തി. വീടി​െൻറ വരാന്തയില്‍ ജനലില്‍ ഒന്നര മണിക്കൂറോളം പറ്റിപ്പിടിച്ചിരുന്നതിനുശേഷമാണ് ശലഭം അപ്രത്യക്ഷമായത്. ചിറകി​െൻറ രണ്ടറ്റത്തും പാമ്പി​െൻറ രൂപസാദൃശ്യമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.