താമരശ്ശേരി: യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ൈക്രംബ്രാഞ്ച് അന്വേഷിക്കാൻ ഉത്തരവ്. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമൽ കൊട്ടാരപ്പറമ്പിൽ പി.കെ. ദിനേശെൻറ മകൻ ശ്രീനേഷി(22)െൻറ മരണത്തിലെ ദുരൂഹത അകറ്റുന്നതിനാണ് അന്വേഷണം ൈക്രബ്രാഞ്ച് ഏറ്റെടുത്തത്. ലോക്കൽ പൊലീസിെൻറ അന്വേഷണം തൃപ്തിയല്ലെന്ന പിതാവ് ദിനേശെൻറ പരാതിയിലാണ് റൂറൽ എസ്.പി പുഷ്കരൻ അന്വേഷണം ൈക്രംബ്രാഞ്ചിനു വിട്ടത്. ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് അർധരാത്രിയാണ് ശ്രീനേഷിനെ വീടിനു സമീപത്തെ വയലിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി റിലയൻസ് സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായി ജോലിചെയ്തിരുന്ന ശ്രീനേഷ് രാത്രി 12 മണിയോടെ വീട്ടിലെത്തി കുളിക്കാൻ പോയതായിരുന്നു. ഭക്ഷണം കഴിച്ചു കിടന്നിട്ടുണ്ടാവുമെന്നാണ് വീട്ടുകാർ കരുതിയത്. രാവിലെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത വയലിലെ കപ്പ ത്തോട്ടത്തിൽ വൈദ്യുതിവേലിയിൽനിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയലിൽ കൃഷി സംരക്ഷണത്തിനായി സ്ഥാപിച്ച വൈദ്യുതിവേലിയിൽ തട്ടിയാണ് മരിച്ചതെന്ന നിഗമനത്തിലായിരുന്നു ലോക്കൽ പൊലീസ്. ഇതേതുടർന്ന്് അയൽവാസികളായ കരോട്ട് ബൈജു തോമസ്(49), കെ.ജെ. ജോസ്(52), വി.വി. ജോസഫ് (ജോണി-57) എന്നിവരെ താമരശ്ശേരി സി.ഐ അഗസ്റ്റിൻ അറസ്റ്റ്ചെയ്തിരുന്നു. വന്യമൃഗ ശല്യം തടയുന്നതിന് ബൈജുതോമസിെൻറ വീട്ടിൽ നിന്നും വൈദ്യുതി എടുത്തിരുന്നു. ശക്തികുറഞ്ഞ സോളാർ പാനലിനു പകരം നേരിട്ടു വൈദ്യുതി കടത്തിവിടുകയായിരുന്നു. അർധരാത്രി ശ്രീനേഷ് വയലിൽ എത്താനുണ്ടായ കാരണം ദുരൂഹമായിരുന്നു. മകെൻറ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും താമരശ്ശേരി ലോക്കൽ പൊലീസിെൻറ അന്വേഷണത്തിൽ തൃപ്തിയില്ലെന്നുമറിയിച്ചും ഉന്നത പൊലീസ് അധികൃതർക്ക് പിതാവ് നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷണം ൈക്രംബ്രാഞ്ചിനു വിട്ടത്. ജില്ല ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പി മൊയ്തീൻ കോയയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പ്രാഥമിക അന്വേഷണം നടത്തി. photo: TSY FILE PHOTO - Sreenesh (22) ശ്രീനേഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.