പൈപ്പുവെള്ളം പാഴാകുന്നു

പാലേരി: വാട്ടർ അതോറിറ്റി വകയുള്ള പൈപ്പിലൂടെ വെള്ളം പാഴാവുന്നത് തുടരുന്നു. സംസ്ഥാനപാതയിൽ പാറക്കടവ് പാലത്തിൽ സ്ഥാപിച്ച ഭീമൻ പൈപ്പിലൂടെയുള്ള വെള്ളമാണ് റോഡിലൊഴുകുന്നത്. രണ്ട് പൈപ്പുകൾ തമ്മിൽ യോജിപ്പിച്ച വിടവുകളിലൂടെയാണ് സ്ഥിരമായി വെള്ളം നഷ്ടമാകുന്നത്. ഇത് കാൽനട യാത്രക്കാർക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. റോഡിൽ മുറിച്ചിട്ട മരത്തടികൾ മാറ്റിയില്ല പാലേരി: റോഡരികിൽ മുറിച്ചിട്ട മരത്തടികൾ ഇനിയും മാറ്റിയില്ല. പാലേരി ടൗണിലെ വില്ലേജ് ഒാഫിസിനും പള്ളിക്കും മുന്നിലെ വൻപൂമരം മുറിച്ച കഷണങ്ങളാണ് ആഴ്ചകൾ കഴിഞ്ഞിട്ടും റോഡരികിൽ കിടക്കുന്നത്. വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഇത് ഭീഷണിയായി മാറിയിട്ടുണ്ട്. വലിയ മരം മുറിച്ചുമാറ്റാൻ ലേലത്തിൽ വെച്ചെങ്കിലും ഭാരിച്ച ചെലവുവരുമെന്നതിനാൽ ആരും എടുത്തിരുന്നില്ല. ഒടുവിൽ അധികൃതർതന്നെ മുറിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.