ചേളന്നൂർ: കനാൽ ഭിത്തികൾക്ക് ഉറപ്പേകാൻ ചൂടിപ്പടംവിരിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ. കുറ്റ്യാടി ജലസേചന പദ്ധതിയിൽപ്പെടുന്ന എടക്കര സൈഫൺ മുതൽ ചേളന്നൂർ 17ാം വാർഡ് അതിർത്തിവരെ കോൺക്രീറ്റ് ചെയ്യാത്ത കനാൽ ഭിത്തികൾക്കാണ് ആവരണം തീർക്കുന്നത്. ഇരുകരകളിലെയും പുൽക്കാടുകൾ നീക്കി ചകിരിയുടെ ചൂടിപ്പടം വിരിച്ച് മുളയാണിയിൽ ഉറപ്പിച്ചു. കൂടുതൽ സംരക്ഷണത്തിന് പുല്ലുകിട്ടുന്ന മുറക്ക് ഇതിൽ മുളപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത് ചെയ്താൽ 2-3 വർഷത്തേക്ക് മണ്ണൊലിപ്പുണ്ടാകാതെ കനാലിനെ സംരക്ഷിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ചേളന്നൂർ, തലക്കുളത്തൂർ, കാക്കൂർ പഞ്ചായത്തുകളിലായി 110 ലേറെ തൊഴിലാളികൾക്ക് 3600ലധികം തൊഴിൽദിനവും ലഭ്യമാകുമെന്നാണ് പറയുന്നത്. പുല്ലുമുളപ്പിക്കാതെ ഇത് വിരിക്കുന്നതിലൂടെ പണം നഷ്ടമാകുമെന്ന് ആക്ഷേപമുണ്ട്. ഫെബ്രുവരി 14ന് കനാൽ തുറക്കുന്നതിനു തൊട്ടുമുമ്പ് ജനകീയ സഹകരണത്തോടെ പുല്ല് പിടിപ്പിച്ചു സംരക്ഷിക്കുമെന്ന് വാർഡ് മെംബർമാരായ വി.എം. ഷാനി, സി. സുമതി, സാബിറ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.