* പാലം ഏതു നിമിഷവും തകർന്നുവീഴാവുന്ന നിലയിൽ പനമരം: ബത്തേരി- -പനമരം റോഡിൽ പനമരം ടൗണിനടുത്ത ചെറിയപാലത്തിെൻറ അവസ്ഥ കൂടുതൽ പരിതാപകരമാകുന്നു. കൈവരി, സ്ലാബ്, തൂണുകൾ എന്നിവക്ക് കേടുപറ്റിയ പാലം ഏതു നിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്. പാലത്തിെൻറ കൈവരി കൈകൊണ്ട് തള്ളിയാൽ ഇളകും. ഒരുവശത്ത് ഇത് ഒടിഞ്ഞുതൂങ്ങി നിൽക്കുന്നു. വീതി കുറവായതിനാൽ വലിയ വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാനേ കഴിയൂ. ഒന്നിൽ കൂടുതൽ വാഹനങ്ങൾക്ക് ഒരേസമയം കയറാൻ വീതിയുണ്ടായിരുന്നുവെങ്കിൽ നേരത്തേ ഇത് തകർന്നുവീഴുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വരദൂർ, ചീക്കല്ലൂർ ഭാഗങ്ങളിലൂടെ ഒഴുകിയെത്തി പനമരം പുഴയോട് ചേരുന്ന ചെറുപുഴക്ക് മുകളിലാണ് പനമരം ടൗണിനടുത്ത് പാലമുള്ളത്. പാലത്തിെൻറ അപകടാവസ്ഥ പൊതുമരാമത്ത് അധികാരികൾ സ്ഥിരീകരിച്ചതാണ്. ഏതാനും വർഷം മുമ്പ് 'പാലം അപകടാവസ്ഥയിൽ, ഭാരം കൂടിയ വാഹനങ്ങൾ പോകരുത്' എന്ന ബോർഡ് പൊതുമരാമത്ത് സ്ഥാപിച്ചിരുന്നു. പിന്നീട് അത് കാണാതായി. നിറയെ യാത്രക്കാരുമായി ബസുകളും മറ്റും കടന്നുപോകുമ്പോൾ അടിയിൽനിന്ന് തൂണുകൾ ഇളകുന്നത് സമീവവാസികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പുതിയ പാലത്തിനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്നാണ് പൊതുമരാമത്തുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ, പാലത്തിനടുത്തായി അടുത്ത കാലത്ത് നിരവധി കെട്ടിടങ്ങൾ വന്നതിനാൽ പുതിയ പാലം മാറ്റി നിർമിക്കാൻ സാധിക്കില്ല. 50-ഓളം ബസുകൾ പാലം വഴി ദിവസവും പല തവണ കടന്നുപോകുന്നു. മറ്റു സ്വകാര്യ -ടാക്സി വാഹനങ്ങളുടെ എണ്ണം നൂറുകണക്കിന് വരും. അതിനാൽ, സുരക്ഷിതമായ പാലം ഉടൻ നിർമിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. SUNWDL3 അപകടാവസ്ഥയിലുള്ള പനമരം ചെറിയ പാലം. തകർന്ന കൈവരിയും കാണാം അപകടക്കെണിയൊരുക്കി റോഡുകൾ, അനങ്ങാതെ പി.ഡബ്ല്യു.ഡി കൽപറ്റ: കൽപറ്റ -മാനന്തവാടി സംസ്ഥാന പാതയിൽ കൈനാട്ടിക്കരികെ രൂപപ്പെട്ട വൻകുഴി സ്ഥിരമായി അപകടത്തിന് വഴിവെക്കുന്നുവെന്ന് നാട്ടുകാരുടെ ആക്ഷേപം. കൈനാട്ടിക്കും പുളിയാർമലക്കും ഇടയിലുള്ള വളവിലാണ് റോഡിൽ ആഴത്തിലുള്ള കുഴി രൂപെപ്പട്ടത്. നിരവധി വാഹനങ്ങളാണ് ഇൗ കുഴിയിൽ ചാടി ദിവസവും അപകടത്തിൽപെടുന്നത്. രാത്രിയിൽ തെരുവുവിളക്കുമില്ലാത്ത ഇവിടെ വളവായതിനാൽ കുഴി പെെട്ടന്ന് ദൃഷ്ടിയിൽപെടില്ല. രാത്രിയിലാണ് നിരവധി വാഹനങ്ങൾ ഇൗ അപകടെക്കണിയിൽ കുടുങ്ങുന്നത്. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപെടുന്നതിൽ കൂടുതലും. രണ്ടു ദിവസം മുമ്പ് ബൈക്ക് കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് സാരമായി പരിക്കു പറ്റിയിരുന്നു. കഴിഞ്ഞ ദിവസം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളും പിഞ്ചു കുഞ്ഞുങ്ങളും ഇൗ കുഴിയിൽ വീണ് ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ആഴ്ചകളായി ഇൗ കുഴി നിരന്തര അപകടമൊരുക്കുേമ്പാഴും പൊതുമരാമത്ത് അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. വളവിൽ ഇൗ കുഴിക്ക് മുമ്പായി റോഡിെൻറ ഒരു ഭാഗത്ത് മണ്ണു നീങ്ങി വലിയ കുഴിപോലെയായതും അപകടസാധ്യത വർധിപ്പിക്കുന്നു. തൊട്ടപ്പുറത്ത് ദേശീയ പാതയിൽ വ്യാപാരി വ്യവസായി ജില്ല ഒാഫിസിനരികെ റോഡിലെ വൻ ഗർത്തവും അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഒരു തവണ ഇത് പാറപ്പൊടിയിട്ട് അടച്ചെങ്കിലും മഴയിൽ പൊടിയിളകിപ്പോയ ശേഷം വലിയ കുഴിയായി മാറിയിരിക്കുകയാണ്. SUNWDL6 കൽപറ്റ -മാനന്തവാടി റോഡിൽ ൈകനാട്ടിക്കരികെ അപകടക്കെണിയൊരുക്കുന്ന കുഴി 'ഉത്സവ'ത്തിന് തുടക്കം കൽപറ്റ: ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന 'ഉത്സവം -2018'െൻറ ഭാഗമായി തനത് നാടൻ കലാരൂപങ്ങളുടെ പകർന്നാട്ടം തൃശൂർ കരിന്തല കൂട്ടത്തിെൻറ നാടൻ പാട്ടവതരണത്തോടെ തുടക്കമായി. ഇൗ മാസം 12- വരെ എല്ലാ ദിവസവും നാടൻ കലാരൂപങ്ങളുടെ അവതരണം നടക്കും. പൂക്കോട് തടാകം, കലക്ടറേറ്റ് പൂന്തോട്ടം എന്നിവിടങ്ങളിൽ എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിക്ക് പ്രവേശനം സൗജന്യമാണ്. SUNWDL2 കലക്ടറേറ്റ് പൂന്തോട്ടത്തിൽ തൃശൂർ കരിന്തല കൂട്ടം അവതരിപ്പിച്ച പരിപാടിയിൽനിന്ന് ----____________________________ SUNWDL4 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടിയ പനമരം ക്രസൻറ് പബ്ലിക് സ്കൂൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.