ചുരത്തിെൻറ ശോച്യാവസ്ഥക്ക് ശാശ്വത പരിഹാരം കാണണം -എം.കെ. മുനീര്‍ ചുരത്തിെൻറ ശോച്യാവസ്ഥക്ക് ശാശ്വത പരിഹാരം കാണണം -എം.കെ. മുനീര്‍ * യൂത്ത് ലീഗ് ചുരം സംരക്ഷണ യാത്ര നടത്തി ലക്കിടി: വയനാട് ചുരത്തിെൻറ ശോച്യാവസ്ഥക്ക് ശാശ്വത പരിഹാരം കാണണമെന്നും ബദല്‍ പാതകള്‍ നടപ്പാക്കണമെന്നും ഡോ. എം.കെ. മുനീര്‍ എം.എൽ.എ ആവശ്യപ്പെട്ടു. 'തകര്‍ന്ന ചുരം, ഒറ്റപ്പെടുന്ന വയനാട്' എന്ന പ്രമേയത്തില്‍ ലക്കിടി മുതല്‍ അടിവാരം വരെ ജില്ല യൂത്ത് ലീഗ് സംഘടിപ്പിച്ച ചുരം സംരക്ഷണ യാത്രയുടെ സമാപനം അടിവാരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുരം വിഷയം നിയമസഭയില്‍ ഉന്നയിക്കും. രോഗികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന റോഡാണ് വന്‍ ഗര്‍ത്തമായിരിക്കുന്നത്. ചുരം റോഡിന് എല്ലാ കാലത്തും മുന്തിയ പരിഗണനയാണ് യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയത്. വയനാടിനോടുള്ള സര്‍ക്കാറിെൻറ സമീപനമാണ് ചുരം റോഡിനെ അവഗണിക്കുന്നതിലൂടെ പുറത്ത് വരുന്നത്. യൂത്ത് ലീഗിെൻറ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ 200ഒാളം കേന്ദ്രങ്ങളില്‍നിന്ന് യൂത്ത് ലീഗ് ശേഖരിച്ച ലക്ഷം പേരുടെ ഒപ്പടങ്ങിയ നിവേദനം എം.എൽ.എക്ക് കൈമാറി. ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിന്‍കുട്ടി, എം.ഐ. ഷാനവാസ് എം.പി, ഉമ്മര്‍ പാണ്ടികശാല, കെ.കെ. അഹമ്മദ് ഹാജി, നജീബ് കാന്തപുരം, പി. ഇസ്മയില്‍, സാജിദ് നടുവണ്ണൂര്‍, ജില്ല ജനറല്‍ സെക്രട്ടറി സി.കെ. ഹാരിഫ്, ട്രഷറര്‍ സലീം കേളോത്ത്, ജില്ല ഭാരവാഹികളായ ഷമീം പാറക്കണ്ടി, വി.എം. അബൂബക്കര്‍, എ.പി. മുസ്തഫ, ജാസര്‍ പാലക്കല്‍, പി.കെ. സലാം, ഹാരിസ് കാട്ടിക്കുളം എന്നിവര്‍ സംസാരിച്ചു. ലക്കിടിയില്‍ ജില്ല ലീഗ് പ്രസിഡൻറ് പി.പി.എ. കരീം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ. ഹാരിസിന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. SUNWDL9 ജില്ല യൂത്ത് ലീഗ് സംഘടിപ്പിച്ച ചുരം സംരക്ഷണ യാത്ര SUNWDL10 ചുരം സംരക്ഷണ യാത്രയുടെ സമാപനം ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു സ്വന്തമായി നിർമിച്ച ചിന്തേരി യന്ത്രവുമായി ആശാരി ജോയ് മാനന്തവാടി: വർഷങ്ങളായി ജോയ് ആശാരിയുടെ കൂടെയുള്ള ചിന്തേരി യന്ത്രം (പ്ലെയിനർ മെഷീൻ) അദ്ദേഹത്തിെൻറ കഠിനാധ്വാനത്തിെൻറയും ആത്മവിശ്വാസത്തിെൻറയും കൈമുതലാണ്. 20 വർഷം മുമ്പ് ഡ്രൈവർ ജോലി വിട്ട് സ്വന്തമായി ആശാരിപ്പണി പഠിച്ചെടുത്ത പുൽപള്ളി ചേലുർ ആറ്റുപുറത്ത് ജോയ് (50) സ്വന്തം അധ്വാനം കൊണ്ട് നിർമിച്ചെടുത്തതാണിത്. അക്കാലത്ത് അപൂർവമായി പ്രചാരത്തിലുണ്ടായിരുന്ന ചിന്തേരി യന്ത്രം സ്വന്തമാക്കാനുള്ള ജോയ്യുടെ ആഗ്രഹത്തെ വായ്പ നിഷേധത്തിലൂടെ തടഞ്ഞ ബാങ്ക് മാനേജറോടുള്ള വാശിയിലാണ് ചിന്തേരി യന്ത്രത്തിെൻറ പിറവി. കോഴിക്കോട് മുക്കത്തുവെച്ചുള്ള ജോലിക്കിടയിൽ യാദൃച്ഛികമായാണ് മരക്കഷണങ്ങൾ പലവിധ അളവിൽ രൂപപ്പെടുത്തിയെടുക്കുന്ന ചിന്തേരി യന്ത്രം ദൂരെനിന്ന് ജോയ് കാണുന്നത്. മെഷിൻ വാങ്ങാം എന്ന ആഗ്രഹത്താൽ വായ്പക്കായി ബാങ്കിനെ സമീപിെച്ചങ്കിലും വായ്പ നിഷേധിക്കുകയായിരുന്നു. ഈ വാശിയിൽനിന്നാണ് സ്വന്തമായി യന്ത്രം ഉണ്ടാക്കണമെന്ന പ്രചോദനം ഉണ്ടായതെന്ന് ജോയ് പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ മരത്തിലാണ് ആദ്യം യന്ത്രം നിർമിച്ചത്. പിന്നീട് ഇരുമ്പിൽ നിർമിക്കുകയായിരുന്നു. പലരും നിരുത്സാഹപ്പെടുത്തിയിട്ടും തളരാതെ ഒരു വർഷമെടുത്താണ് ജോയ് യന്ത്രത്തിെൻറ നിർമാണം പൂർത്തിയാക്കിയത്. ആങ്ക്ളർ, ഷീറ്റ്, ബൈക്ക് ഷോക്ക് ആബ്സർ ഷാഫ്റ്റ്, ഫ്രീ വീൽ, ചെയ്ൻ, സൈക്കിൾ ഫ്രീ വീൽ എന്നിവ ഉപയോഗിച്ചാണ് നിർമിച്ചത്. വെൽഡിങ് ചെയ്ത് നിർമാണം തുടങ്ങിയെങ്കിലും രണ്ടുമൂന്ന് തവണ പൊളിച്ചുകളയേണ്ടിവന്നു. ഇങ്ങനെ കുറച്ച് അധിക ചെലവുകൾ വന്നതുൾപ്പെടെ 40,000ത്തിൽ താഴെയാണ് യന്ത്രത്തിെൻറ നിർമാണ െചലവ്. വേണ്ട കനത്തിലും അളവിലും മരങ്ങൾ ഡിസൈൻ ചെയ്യുകയും, കഷണങ്ങൾ മുറിക്കുകയും, പൊഴി അടിക്കുകയുമെല്ലാം ഈ യന്ത്രത്തിൽ ചെയ്യാം. വൈദ്യുതിയിലാണ് പ്രവർത്തനം. എവിേടക്ക് വേണമെങ്കിലും എളുപ്പത്തിൽ കൊണ്ടുപോകാനും കഴിയും. പൂർണമായും ഇരുമ്പിൽ നിർമിച്ചിരിക്കുന്നതിനാൽ എത്ര ഭാരമുള്ള മരക്കഷണങ്ങളും ഈ യന്ത്രത്തിൽ ഡിസൈൻ ചെയ്തെടുക്കാൻ കഴിയും. ഇന്ന് കടകളിൽ ലഭിക്കുന്ന കാസ്റ്റ് അയേൺ കൊണ്ട് നിർമിച്ച ലക്ഷത്തിനു മേൽ വിലയുള്ള പ്ലെയിനർ മെഷിനിൽ പോലും ഒരളവിൽ കൂടുതൽ ഭാരമുള്ള മരക്കഷണങ്ങൾ ഡിസൈൻ ചെയ്യാൻ കഴിയില്ല. 20 വർഷത്തിനിടെ ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും, തമിഴ്നാട്ടിലും ഈ യന്ത്രവുമായി ജോയ് ജോലി ചെയ്തിട്ടുണ്ട്. ഇത്രയും കാലയളവിനുള്ളിൽ കാര്യമായ അറ്റകുറ്റപ്പണികളൊന്നും വേണ്ടിവന്നില്ലെന്ന് േജായ് പറയുന്നു. യന്ത്രം നിർമിച്ച് നൽകാനായി ഓർഡറും ലഭിച്ചിട്ടുണ്ട്. SUNWDL5 ജോയ് തെൻറ ചിന്തേരി യന്ത്രവുമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.