കടലിലെ സർവേ നിർത്തിവെക്കാൻ ഉത്തരവ്

ബേപ്പൂർ: മറൈൻ ഹൈഡ്രോഗ്രാഫിക് വിഭാഗം തിങ്കളാഴ്ച കടലിൽ സർവേ നടത്താനുള്ള തീരുമാനം അടിയന്തരമായി നിർത്തിവെക്കണമെന്ന് നിർദേശം. തിരുവനന്തപുരം ഡെപ്യൂട്ടി ഹൈേഡ്രാഗ്രാഫർ സതീഷ് ഗോപി മറൈൻ സർവേയർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. ഇൻഷുറൻസും രജിസ്ട്രേഷനുമില്ലാത്ത ബോട്ടുകളുമായി പുതിയാപ്പ കടലിൽ സർവേ നടത്താനുള്ള നീക്കത്തെക്കുറിച്ച് ഞായറാഴ്ച 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് അടിയന്തര നടപടിയുണ്ടായത്. ഡെപ്യൂട്ടി ഹൈേഡ്രാഗ്രാഫർ സതീഷ് ഗോപി തിങ്കളാഴ്ച രാവിലെ അടിയന്തരമായി ബേപ്പൂർ മറൈൻ ഹൈഡ്രോഗ്രാഫിക് വിഭാഗം ഓഫിസിലെത്തും. കടലിൽ സർവേ നടത്തുന്ന ബോട്ടുകൾക്ക് രജിസ്ട്രേഷനും ഇൻഷുറൻസും ലഭിച്ചാൽ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും തുടർ നടപടികളെക്കുറിച്ച് നേരിട്ട് മറൈൻ സർവേയറുടെ റിപ്പോർട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സർവേക്ക് പുറപ്പെടുന്ന രണ്ട് ബോട്ടുകളുടെയും കാര്യക്ഷമത പരിശോധിച്ച് റിപ്പോർട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു. കടലിലെ ആഴം പരിശോധിക്കുകയും മണൽത്തിട്ടയും പാറയും ഉള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തി തുറമുഖ വകുപ്പിന് കൈമാറുകയും ചെയ്യുന്ന ജോലിയാണ് ഹൈഡ്രോ ഗ്രാഫിക് വിഭാഗം ചെയ്യുന്നത്. ഇതി​െൻറ അടിസ്ഥാനത്തിലാണ് കപ്പൽ, ഉരു തുടങ്ങിയ ജലയാനങ്ങൾ സുഗമമായി തുറമുഖത്തേക്ക് അടുക്കുവാനുള്ള ദിശ നിർണയം നടത്തുന്നത്. കൂടാതെ ഹൈഡ്രോഗ്രാഫിക് സർവേയുടെ അടിസ്ഥാനത്തിലാണ് പിന്നീട് കപ്പൽചാലുകൾക്കായി ഉള്ള മണ്ണുമാന്തുന്ന പ്രവൃത്തിയും തുറമുഖ വകുപ്പി​െൻറ കീഴിൽ നടത്തുന്നത്. 13 ജീവനക്കാരെ ഉൾപ്പെടുത്തിയാണ് പുതിയാപ്പ കടലിൽ സർവേ നടത്താൻ ബേപ്പൂർ മറൈൻ സർവേയർ പി.ടി. തോമസ് കുട്ടി ഉത്തരവ് നൽകിയിരുന്നത്. ഇതിൽതന്നെ അസിസ്റ്റൻറ് മറൈൻ സർവേയർ പി.കെ. പ്രബിത, ഫീൽഡ് അസിസ്റ്റൻറ് കെ.പി. രജിഷ എന്നീ രണ്ട് വനിത ഓഫിസർമാരും ഉൾപ്പെട്ടിരുന്നു. കടലിൽ സർവേ ചെയ്യാൻ പോകുന്ന ബോട്ടുകൾക്ക് ലൈസൻസോ രജിസ്ട്രേഷനോ ഒന്നുംതന്നെ നിലവിലില്ലെന്നതിനാൽ ജീവനക്കാർ ഒന്നടങ്കം ഭയാശങ്കയിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.