അഭിമാനമായി ധ്യാൻ ദേവ്

വടകര: രാജസ്ഥാനിലെ ജയ്പുരിൽ നടക്കുന്ന നാഷനൽ സർവിസ് സ്കീം അഖിലേന്ത്യ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ധ്യാൻ ദേവിനെ തിരഞ്ഞെടുത്തു. കോഴിക്കോട് ജില്ലയിലെ 13,000 വളൻറിയർമാരിൽനിന്ന് സെലക്ഷൻ ലഭിച്ച മൂന്നുപേരിൽ ഒരാളാണ് ധ്യാൻ ദേവ്. ജനുവരി രണ്ടാം വാരത്തിലാണ് അഖിലേന്ത്യ ക്യാമ്പ്. ബയോളജി സയൻസ് രണ്ടാം വർഷ വിദ്യാർഥിയും പുത്തൂർ സ്കൂളിലെ എൻ.എസ്.എസ് ലീഡറുമാണ്. പാഠ്യ പാഠ്യേതര രംഗത്ത് മികവ് പുലർത്തുന്ന ഈ മിടുക്കൻ ഹൈസ്കൂൾ പഠനകാലത്ത് എൻ.സി.സി ലീഡറായിരുന്നു. വില്യാപ്പള്ളി പൊന്മേരി പറമ്പിൽ വി.ടി.കെ. രവീന്ദ്ര​െൻറയും സുമതിയുടെയും മകനാണ്. സംസ്ഥാന സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ കാർഡ് ചാർട്ട് സ്േട്രാ ബോർഡ് നിർമാണത്തിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും ലഭിച്ച ഈ പ്രതിഭ ഹൈസ്കൂൾ നാടക മത്സരത്തിൽ ജില്ലയിൽ എ േഗ്രഡ് നേടിയിരുന്നു. ഒരു നല്ല ചിത്രകാരനും നർത്തകനുമാണ്. സ്കൂളി​െൻറ ചരിത്രത്തിൽ ആദ്യമായിട്ടാണ് അഖിലേന്ത്യ തലത്തിൽ ഒരു വളൻറിയർക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.