'വെറുതെ ഒരു എം.എൽ.എ'; വികസന പിന്നാക്കയാത്ര നടത്തും

'വെറുതെ ഒരു എം.എൽ.എ'; വികസന പിന്നാക്ക യാത്ര നടത്തും കൽപറ്റ: അധികാരത്തിലേറി രണ്ടു വർഷം പൂർത്തീകരിക്കാറായിട്ടും കൽപറ്റ മണ്ഡലത്തിൽ മുൻ സർക്കാർ തുടങ്ങിെവച്ച പദ്ധതികൾ പൂർത്തീകരിക്കുന്നതിനോ പുതിയ പദ്ധതി ആരംഭിക്കാനോ എം.എൽ.എക്ക് കഴിഞ്ഞിട്ടില്ലെന്ന് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി. എം.എൽ.എയുടെ വികസന രഹിത സമീപനത്തിൽ പ്രതിഷേധിച്ച് ഫെബ്രുവരി ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ കൽപറ്റയിൽ 'വെറുതെ ഒരു എം.എൽ.എ' എന്ന മുദ്രാവാക്യവുമായി വികസന പിന്നാക്ക യാത്ര നടത്തും. വർഷങ്ങൾക്കുമുമ്പ് ടാർ ചെയ്ത റോഡുകളുടെ പാച്ച്വർക്ക് മാത്രമാണ് മണ്ഡലത്തിലെ ആകെ വികസനം. മേപ്പാടി, മൂപ്പൈനാട്, വൈത്തിരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മുൻ എം.എൽ.എ മുൻകൈ എടുത്തു ആരംഭിച്ച കുടിവെള്ള പദ്ധതി മുടങ്ങിക്കിടക്കുകയാണ്. മെഡിക്കൽ കോളജ് പ്രവൃത്തിക്ക് ഈ സർക്കാറി​െൻറ കാലത്ത് ഒരു രൂപ പോലും നീക്കിവെപ്പിക്കാൻ സാധിക്കാത്തത് എം.എൽ.എയുടെ കഴിവുകേടാണ്. യോഗത്തിൽ പ്രസിഡൻറ് മുജീബ് കെ.എം തൊടി അധ്യക്ഷത വഹിച്ചു. ജില്ല ലീഗ് സെക്രട്ടറി യാഹ്യാഖാൻ തലക്കൽ, നിയോജക മണ്ഡലം യൂത്ത്ലീഗ് ഭാരവാഹികളായ സി.ഇ. ഹാരിസ്, ടി.എസ്. നാസർ, എ.കെ. സൈതലവി, പഞ്ചായത്ത് ഭാരവാഹികളായ സി.കെ. അബ്ദുൽ, ഗഫൂർ, എം.പി. ഹഫീസലി, സി.കെ. സലീം, ഷാഫി വൈപ്പടി, ജൗഹർ പുതിയാണ്ടി, ഷമീർ കരണി, ഗദ്ദാഫി റിപ്പൺ, റിയാസ് പാറോൽ, റജീഷലി മേപ്പാടി, സി. ഹാരിസ്, ഷാജി കുന്നത്ത്, ഷംസുദ്ദീൻ പൊഴുതന, അസീസ് അമ്പിലേരി, സലാം മുണ്ടേരി എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായി ടി.എസ്. നാസർ (ട്രഷ), ഷാജി കുന്നത്ത് (വൈസ് പ്രസി), സി. ഷിഹാബ്, ജൗഹർ പുതിയാണ്ടി (ജോ. സെക്ര) എന്നിവരെ െതരഞ്ഞെടുത്തു. ധർമപ്രഭാവ രഥയാത്ര 11,12 തീയതികളിൽ ജില്ലയിൽ കൽപറ്റ: കർണാടകയിലെ ശ്രാവണബെലഗോളയിൽ ഗോമതേശ്വര ഭഗവാ​െൻറ മഹാമസ്തകാഭിഷേകം െഫബ്രുവരിയിൽ നടക്കുന്നതിനു മുന്നോടിയായുള്ള ധർമപ്രഭാവ രഥയാത്ര 11, 12 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. രഥയാത്രയെ പൂർണകുംഭം നൽകി സ്വീകരിക്കുമെന്ന് വയനാട് ജൈൻ സമാജ് പ്രസിഡൻറ് വനമാല സനത്കുമാർ അറിയിച്ചു. 11ന് രാവിലെ ഒമ്പതിന് ബാവലി, പത്തു മണിക്ക് പുത്തനങ്ങാടി ചന്ദ്രനാഥസ്വാമി ക്ഷേത്രം. 12 മണിക്ക് വരദൂർ അനന്തനാഥ സ്വാമി ക്ഷേത്രം, ഒരു മണിക്ക് പുളിയാർമല അനന്തനാഥ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 12ന് രാവിലെ പത്തിന് കൃഷ്ണ ഗൗഡർ ഹാളിൽ ജൈൻ സമാജ് നൽകുന്ന സ്വീകരണ പൊതുയോഗം. ഉച്ചക്കുശേഷം വെണ്ണിയോട്, അഞ്ചുകുന്ന്, പാലുകുന്ന്, പുതിയിടം, വൈകീട്ട് ആറിന് മാനന്തവാടി ജൈനക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വിരാജ്പേട്ടയിലേക്ക് രഥയാത്ര തിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.