വേളം: കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തും വേളം ഗ്രാമപഞ്ചായത്തും സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ പാട്ടകൃഷി വിളവെടുപ്പ് നടത്തി. എല്ലാ വാര്‍ഡുകളിലുമായി 40 ഏക്കറിലാണ് 29 ഗ്രൂപ്പുകളായി ജൈവവളം ഉപയോഗിച്ച് കൃഷിയിറക്കിയത്. ചേന, ഇഞ്ചി, വാഴ, മഞ്ഞള്‍ കൃഷിയിലാണ് നൂറുമേനി വിളവ് ലഭിച്ചത്. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല നിര്‍വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ സംബന്ധിച്ചു. തൊഴിൽ മാർഗനിർദേശ ശിൽപശാലയും അഭിരുചി നിർണയവും കക്കട്ടിൽ: നരിപ്പറ്റ സാമൂഹിക വിഹാരകേന്ദ്രം ഗ്രന്ഥശാലയും സി- കെയർ കണ്ടോത്തുകുനിയും ചേർന്ന് ഏകദിന തൊഴിൽ മാർഗനിർദേശ ശിൽപശാലയും അഭിരുചി നിർണയ പരീക്ഷയും സംഘടിപ്പിച്ചു. കരിയർ വിദഗ്ധൻ മുഹമ്മദ് റിയാസ് നേതൃത്വം നൽകി. സെയിഫു നിസാർ തൈക്കണ്ടി, കെ.സി. ദിപേഷ്, അജേഷ്, കെ. സുധാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.