അസ്‌ലം വധക്കേസ്-: മുഖ്യപ്രതിയെ അറസ്​റ്റ്​ ചെയ്യണം ^യൂത്ത് ലീഗ്

അസ്‌ലം വധക്കേസ്-: മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യണം -യൂത്ത് ലീഗ് നാദാപുരം: യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്ലമിനെ കെലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വളയം സ്വദേശി സുമോഹനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ലുക്കൗട്ട് നോട്ടീസ് ഉണ്ടായിരുന്നിട്ടും, വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലേക്ക് വരുമ്പോൾ എയർപോർട്ടിൽവെച്ച് അറസ്റ്റ് ചെയ്യാൻ തയാറാകാതെ സി.പി.എമ്മി​െൻറ സമ്മർദത്തിനു വഴങ്ങി നാട്ടിൽ സ്വൈരവിഹാരം നടത്താനുള്ള സൗകര്യമാണ് പൊലീസ് ചെയ്തുകൊടുക്കുന്നത്. ഇത്തരം ക്രിമിനലുകളെ സഹായിക്കുന്ന നാദാപുരം പൊലീസി​െൻറ ഇരട്ടത്താപ്പ് നയം പൊലീസ് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.എം. സമീർ അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി അഹമ്മദ് കുറുവയിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.കെ. നാസർ സ്വാഗതം പറഞ്ഞു. ഹാരിസ് കൊത്തിക്കുടി, പി.വി. നൗഷാദ്, കെ.കെ.സി. ജാഫർ, കെ.പി. ഷംസീർ, അൻസാർ ഓറിയോൺ, കണ്ടിയിൽ മുഹമ്മദ്, നിസാർ ഇടത്തിൽ, എം.കെ. സമീർ, ആർ. നൗഷാദ്, കെ.വി. റംഷാദ്, ശിഹാബ് കോടിയുറ, കെ. നൗഫൽ, അഷ്‌റഫ് കൂരിക്കണ്ടി, തൽഹത്ത് വളയം, വി.വി. സഫീർ, സി. മുഹമ്മദ് ഫാസിൽ, മുഹമ്മദ് പേരോട്, കെ.എം. ഹംസ, ലത്തീഫ് പൊന്നാണ്ടി എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് ആയഞ്ചേരി പഞ്ചായത്ത് ഓഫിസ്: അഞ്ചാം വാർഡ് വാഴക്കന്ന് വിതരണം -3.00 അനാദി മേഖലയിൽ 11ന് സൂചന പണിമുടക്ക് വടകര: കരാർ കാലാവധി കഴിഞ്ഞതി​െൻറ അടിസ്ഥാനത്തിൽ ടൗൺ അനാദി ചുമട്ട് തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് 11ന് സൂചന പണിമുടക്ക് നടത്താൻ സംയുക്ത ചുമട്ട് തൊഴിലാളി യൂനിയൻ തീരുമാനിച്ചു. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എസ്.ടി.യു നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സംഘടനകൾ നൽകിയ ഡിമാൻറ് നോട്ടീസി​െൻറ ഭാഗമായി ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനാലാണ് സൂചന പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.