കോഴിക്കോട്: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണ് ഇടതുപക്ഷ സർക്കാർ നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് പറഞ്ഞു. അർഹരായവർക്ക് സർക്കാർ വീടുനിർമാണത്തിന് അനുവദിക്കുന്ന ധനസഹായം പോലും നിയന്ത്രിക്കുന്നത് പാർട്ടി ഒാഫിസുകളാണ്. വിവിധ വിഷയങ്ങളിലെ സർക്കാർ നിലപാടുകൾക്കെതിരെ ചൊവ്വാഴ്ച കലക്ടറേറ്റിനു മുന്നിൽ കോൺഗ്രസ് ജനപ്രതിനിധികളുടെ കൂട്ടധർണ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ൈവസ് പ്രസിഡൻറ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി വി. രവീന്ദ്രൻ, ഫേറാക്ക് മുനിസിപ്പൽ ൈവസ് ചെയർമാൻ അസു, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയിൽ രാധാകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.