കോഴിക്കോട്: ക്ഷയരോഗ നിർമാർജന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) മുൻ ദേശീയ പ്രസിഡൻറ് ഡോ. എ. മാർത്താണ്ഡൻ പിള്ള നിർവഹിച്ചു. െഎ.എം.എ സഹകരണത്തോടെ കേന്ദ്ര സർക്കാറാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യമേഖലയിലെ ഡോക്ടർമാർക്കായി ക്ഷയരോഗ നിർമാർജന പരിശീലനവും സംഘടിപ്പിച്ചു. ചടങ്ങിൽ ഡോ. ഇ.െക. ഉമ്മൻ അധ്യക്ഷനായിരുന്നു. ക്ഷയരോഗ നിർമാർജന കമ്മിറ്റി ചെയർമാൻ ഡോ. എ.െക. അബ്ദുൽ ഖാദർ ക്ലാെസടുത്തു. ഡോക്ടർമാരായ വി.ജി. പ്രദീപ് കുമാർ, ജയറാം ദാസ്, എം.എൻ. മേനോൻ, കെ.പി. ബാലകൃഷ്ണൻ, എൻ. സുൽഫി, പി.എൻ. അജിത തുടങ്ങിയവർ സംസാരിച്ചു. റോയി ആർ. ചന്ദ്രൻ സ്വാഗതവും ഭവൻ ശങ്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.