കക്കോടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസ്തംഭനത്തിൽ പ്രതിഷേധിച്ച് ജില്ല . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ കവരുന്നതുൾപ്പെടെയുള്ള സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച രാവിലെ 10ന് ജനപ്രതിനിധികൾ കലക്ടറേറ്റ് ധർണ നടത്തുന്നത്. മദ്യനയത്തിൽ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ, നെൽവയൽ -തണ്ണീർത്തടനിയമം, ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങളുടെ അട്ടിമറി എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തെ ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാെണന്നും ഇതു സംബന്ധിച്ച് ജനശ്രദ്ധകൊണ്ടുവരാനാണ് ധർണയെന്നും കോൺഗ്രസ് ജനപ്രതിനിധികൾ പറഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ ധർണ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.