മാധ്യമങ്ങള്‍ ഇന്ത്യയുടെ പ്രശ്നത്തിെൻറ ഭാഗമായി -ശശികുമാർ ചാത്തമംഗലം: രാജ്യത്ത് സാമൂഹികനീതി ലക്ഷ്യമാക്കുന്ന കാര്യത്തില്‍ പരിഹാരത്തിെൻറ ഭാഗമാകേണ്ട മാധ്യമങ്ങള്‍ പ്രശ്നത്തിെൻറ ഭാഗമായെന്ന് മാധ്യമചിന്തകനും ഏഷ്യന്‍ കോളജ് ഓഫ് ജേണലിസം ചെയർമാനുമായ ശശികുമാർ പറഞ്ഞു. സാമൂഹികനീതി, സാമുദായിക സൗഹാർദം പുതുവിദ്യാഭ്യാസം എന്ന വിഷയത്തില്‍ ദയാപുരത്ത് നടക്കുന്ന ത്രിദിന അന്താരാഷ്ട്ര കോണ്ഫറന്സിെൻറ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാർക്ക് വോട്ടുബാങ്കുകളുണ്ടാക്കാനുള്ള ക്ലീഷേയിലധികം ഒന്നുമല്ലാത്ത ഒരു പദമായി സാമൂഹികനീതിയെ മാറ്റിയതില്‍ മാധ്യമങ്ങള്‍ക്കു വലിയ പങ്കുണ്ട്. സർക്കാർ സബ്സിഡി എന്ന പദത്തിനെ പരിഹാസ്യമായിക്കാണുന്ന ടെലിവിഷന്‍ അവതാരകരുണ്ട് നമ്മുടെ നാട്ടില്‍. സ്വന്തം താൽപര്യങ്ങള്‍ക്കപ്പുറം ഒന്നും ശ്രദ്ധിക്കാത്ത ഉപഭോഗതൽപരനായ പൗരനെ സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് കുറ്റകരമായ പങ്കുണ്ട്. ഭരണഘടന കൊടുത്തതല്ല പത്രക്കാർക്കുള്ള സ്ഥാനമെന്നും അവർ സ്വന്തം പ്രവർത്തനത്തിലൂടെ നേടിയെടുത്തതാണെതന്നും അത് ഇന്നത്തെ പത്രക്കാർ നശിപ്പിക്കരുതെന്നും- ശശികുമാർ പറഞ്ഞു. െഡക്കാന്‍ ക്രോണിക്ള്‍ എക്സി. എഡിറ്റർ കെ.ജെ. ജേക്കബ് മോഡറേറ്ററായിരുന്നു. സമ്മേളനത്തില്‍ ദയാപുരം അഡ്മിനിസ്ട്രേറ്റർ കെ. കുഞ്ഞോയി സ്വാഗതവും കോണ്‍ഫറന്‍സ് കോ-ഓഡിനേറ്റർകൂടിയായ ഹാബിറ്റാറ്റ് സ്കൂള്‍സ് സി.ഇ.ഒ സി.ടി. ആദില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.