യു.ഡി.എഫ് സംസ്​ഥാന നേതൃത്വം ഇടപെട്ടു; ചുരം സത്യഗ്രഹ സമരം അവസാനിപ്പിച്ചു

ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം തേടി മുൻ എം.എൽ.എ സി. മോയിൻകുട്ടി നടത്തിവന്ന അനിശ്ചിതകാല സത്യഗ്രഹ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് സംസ്ഥാന യു.ഡി.എഫ് ഉന്നത നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ എന്നിവരുമായി നടത്തിയ ആശയ വിനിമയത്തിലൂടെ ലഭിച്ച ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് അഖിലേന്ത്യ ജന.സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, യു.ഡി.എഫ് നിയമസഭാ ഉപകക്ഷി നേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ, കെ. മുരളീധരൻ എം.എൽ.എ എന്നിവരാണ് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പുമന്ത്രി, ജില്ല കലക്ടർ എന്നിവരുമായി ബന്ധപ്പെട്ടത്. സമര ആവശ്യങ്ങളിൽ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾക്ക് നടപടി സ്വീകരിച്ചു തുടങ്ങിയതായും ചുരം വീതികൂട്ടി ഇൻറർലോക്ക് പതിക്കുന്നതടക്കമുള്ള കാര്യങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ നടപടി കൈക്കൊള്ളുമെന്നും സർക്കാർ യു.ഡി.എഫ് ഉന്നത നേതൃത്വത്തെ അറിയിക്കുകയായിരുന്നു. സമര ആവശ്യങ്ങൾ യു.ഡി.എഫ് സംസ്ഥാന നേതൃത്വവും യു.ഡി.എഫ് നിയമസഭാ കക്ഷിയും ഏറ്റെടുത്തതി​െൻറ കൂടി പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരനായകൻ സി. മോയിൻകുട്ടി അറിയിച്ചു. സമര ആവശ്യങ്ങൾ പൂർണമായും പരിഹരിക്കപ്പെടുന്നതുവരെ സമരസമിതിയുടെ പ്രവർത്തനം തുടരുമെന്ന് സമരസമിതി ചെയർമാൻ വി.ഡി. ജോസഫും കൺവീനർ വി.കെ. ഹുസൈൻകുട്ടിയും അറിയിച്ചു. സമരം അവസാനിപ്പിക്കാനുള്ള നിർദേശം യു.ഡി.എഫ് നിയോഗിച്ച പ്രത്യേക പ്രതിനിധിയായി എത്തിയ കെ.പി.സി.സി ജന. സെക്രട്ടറി പി.എം. സുരേഷ് ബാബു സമരവേദിയിലെത്തി നേരിട്ട് അറിയിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെയാണ് സമരം അവസാനിപ്പിച്ചത്. സമരത്തി​െൻറ നാലാം ദിവസമായ ഇന്നലെ സുപ്രഭാതം മാനേജിങ് എഡിറ്റർ നവാസ് പൂനൂർ ഉദ്ഘാടനം ചെയ്തു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, കെ.സി. അബു, എസ്.പി. കുഞ്ഞമ്മദ്, വി.എം. ഉമ്മർ മാസ്റ്റർ, ഖാലിദ് കിളിമുണ്ട, റസാഖ് കൽപ്പറ്റ, ദേശീയ മനുഷ്യാവകാശ പ്രവർത്തകൻ ഉബൈസ് സൈനുൽ ആബിദ്, ടി.കെ മുഹമ്മദ്, വേളാട്ട് അഹമ്മദ്, പി.സി. നജീബ്, ഷരീഫ കണ്ണാടിപ്പൊയിൽ, ടി. മൊയ്തീൻകോയ തുടങ്ങിയവർ സംബന്ധിച്ചു. സമരത്തി​െൻറ ആദ്യഘട്ടം വിജയിച്ചതി​െൻറ ഭാഗമായി സമരനായകൻ സി. മോയിൻകുട്ടിയെ ആനയിച്ചുകൊണ്ട് അടിവാരം ടൗണിൽ പ്രകടനം നടത്തി. photo: TSY Churam Samaram - Prekadanam.jpg ചുരം സമര സമാപനത്തി​െൻറ ഭാഗമായി സി. മോയിൻകുട്ടിയെ അടിവാരം ടൗണിലൂടെ ആനയിച്ച് പ്രകടനം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.