പൂപ്പൊലിക്ക്​ വർണപ്പൊലിമയേകി ഗ്ലാഡിയോലസ്​ ഉദ്യാനം

അമ്പലവയൽ: പൂപ്പൊലിയിൽ സന്ദർശകരുടെ മനംകവർന്ന് ഗ്ലാഡിയോലസ് ഉദ്യാനം. അരയേക്കറിനോടടുത്ത സ്ഥലത്താണ് വിവിധതരം ഗ്ലാഡിയോലസ് വിരിഞ്ഞുനിൽക്കുന്നത്. ഹോളണ്ട്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ കാണുന്ന ഗ്ലാഡിയോലസ് വയനാട്ടിലും നന്നായി പുഷ്പിക്കുമെന്നതിന് തെളിവാകുകയാണ് ഇവിടത്തെ ഉദ്യാനം. ഗ്ലാഡിയോലസ് നട്ട് 70 ദിവസം ആകുമ്പോഴേക്കും പൂവ് വിരിയും. പുഷ്പങ്ങൾ പരമാവധി മൂന്ന് ആഴ്ചവരെ വിരിഞ്ഞുനിൽക്കും. ബംഗാളിൽനിന്നാണ് ഗ്ലാഡിയോലസി​െൻറ വിത്തുകൾ പൂപ്പൊലിയിലേക്ക് എത്തിച്ചത്. വെള്ള, പിങ്ക്, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങൾക്ക് പുറമേ ഇടകലർന്ന നിറങ്ങളിലുമുള്ള ഗ്ലാഡിയോലസ് ഉദ്യാനം പ്രവേശന കവാടത്തിനടുത്ത് ഡാലിയ ഉദ്യാനത്തോട് ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. SUNWDL1 പൂപ്പൊലിയിലെ ഗ്ലാഡിയോലസ് ഉദ്യാനം മനസ്സുകൊണ്ട് പൂപ്പൊലിയിൽ പാറിനടന്ന് ഷെമീം അമ്പലവയൽ: 'പൂപ്പൊലി'യിലെ പൂക്കളുടെ വർണഭംഗി കൂട്ടുകാരോ അധ്യാപകരോ തള്ളിനീക്കുന്ന വീൽചെയറിലിരുന്ന് മുഹമ്മദ് ഷെമീം മനംകുളിർക്കെ കണ്ടാസ്വദിച്ചു. അരക്കുതാഴെ തളർന്നിട്ടുണ്ടെങ്കിലും ശ്രീനാരായണ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷെമീമി​െൻറ മനസ്സ് പൂപ്പൊലി നഗരിയിലാകെ പാറി നടന്നു. സഞ്ചു, ജസ്റ്റിൻ മാത്യൂ, അതുൽ, അഖിൽ, അംഗിത് തുടങ്ങിയ സഹപാഠികൾക്കും അധ്യാപികയായ ശ്രീജക്കുമൊപ്പമാണ് ശരീരം തളർന്നിട്ടും തളരാത്ത മനസ്സുമായി ഷെമീം പൂപ്പൊലിയിലെത്തിയത്. വരദൂർ വരടിക്കൂത്ത് വീട്ടിൽ അഷറഫി​െൻറയും റംലയുടെയും മകനായ ഷെമീം അഞ്ചാം വയസ്സിലാണ് അരക്കുതാഴെ തളർന്ന് വീൽച്ചെയറിലായത്. ആശുപത്രി അധികൃതരുടെ അശ്രദ്ധയാണ് ഷെമീമി​െൻറ ശരീരത്തെ തളർത്തിയത്. എങ്കിലും, മനസ്സിനെ വൈകല്യം കീഴടക്കാൻ അനുവദിക്കാതെ ഷെമീം ജീവിതം ആസ്വദിക്കുകയാണ്. റവന്യൂ സ്റ്റാൾ ഉദ്ഘാടനം അമ്പലവയൽ: പൂപ്പൊലി പുഷ്പ-ഫല പ്രദർശന വേദിയിൽ റവന്യൂ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്റ്റാൾ ജില്ല കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. റവന്യൂ വകുപ്പിലെ ഭൂമി സംബന്ധിച്ച ഓൺലൈൻ സേവനങ്ങൾ ജനങ്ങൾക്ക് ഇവിടെ പരിചയപ്പെടാം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും സ്റ്റാളിൽ ലഭിക്കും. ഡെപ്യൂട്ടി കലക്ടർ ടി. സോമനാഥനും റവന്യൂ ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. SUNWDL11 റവന്യൂ സ്റ്റാൾ ഉദ്ഘാടനം ജില്ല കലക്ടർ നിർവഹിക്കുന്നു ------------------------ SUNWDL12 ഞായറാഴ്ച പൂപ്പൊലി കാണാനെത്തിയവരുടെ തിരക്ക് SUNWDL13 പുഷ്പ രാജ/റാണി മത്സരത്തിൽനിന്ന് SUNWDL8 logo popoli
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.