നന്തിബസാർ: ദേശീയപാതയിൽ മൂടാടി മുതൽ വിയ്യൂർ വരെയുള്ള ഡിവൈഡറുകൾ അപകടക്കെണിയാകുന്നു. ശനിയാഴ്ച അർധരാത്രിയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ തട്ടി മറിഞ്ഞ് കോരയങ്ങാട് തെരുവിലെ നാരായണെൻറ ഭാര്യ ലതക്കാണ് ജീവൻ നഷ്ടമായത്. ഡിവൈഡറിൽ റിഫ്ലക്സ് ഇല്ലാത്തതാണ് വിനയാവുന്നത്. കഴിഞ്ഞദിവസം എയർപോർട്ടിലേക്ക് പോവുകയായിരുന്ന കാർ ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ടു മറിഞ്ഞിരുന്നു. മറ്റൊരു വാഹനം വരുത്തിയാണ് ഇവർ യാത്ര തുടർന്നത്. അപകടം നടന്നാൽ അടുത്ത വീടുകളിൽ താമസിക്കുന്നവരാണ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്. ഇനിയൊരപകടം വരുന്നതിനുമുമ്പേ ഡിവൈഡറിൽ റിഫ്ലക്സ് സ്ഥാപിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തി സുരക്ഷയൊരുക്കുകയും ചെയ്യണമെന്ന് മൂടാടി സ്നേഹഗ്രാമം റെസിഡൻറ്സ് അസോസിയേഷൻ നാഷനൽ ഹൈവേ എക്സിക്യൂട്ടിവ് എൻജിനീയർക്കു നൽകിയ ഭീമഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും നടപടികൾ ഒന്നുമുണ്ടായിട്ടിെല്ലങ്കിൽ ഹൈവേ തടയാനും അസോസിയേഷൻ ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.