അൺഎയ്ഡഡ് സ്കൂളുകളിലേക്കുള്ള ഒഴുക്ക് കുറഞ്ഞു ^സ്പീക്കർ

അൺഎയ്ഡഡ് സ്കൂളുകളിലേക്കുള്ള ഒഴുക്ക് കുറഞ്ഞു -സ്പീക്കർ പേരാമ്പ്ര: പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ടതോടെ അൺഎയ്ഡഡ് സ്കൂളുകളിലേക്കുള്ള ഒഴുക്ക് കുറഞ്ഞതായി കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പേരാമ്പ്ര വെസ്റ്റ് എ.യു.പി സ്കൂളിൽ കുറ്റിവയലിൽ നാരായണി മാരസ്യാരുടെ ഓർമക്ക് കുടുംബം സമർപ്പിച്ച ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സൻകുട്ടി അധ്യക്ഷത വഹിച്ചു. കെ. സിന്ധു, പി.സി. കീർത്തന, ഹരിപ്രിയ സന്തോഷ് എന്നീ പ്രതിഭകളെ ആദരിച്ചു. പി.ആർ. സാവിത്രി, റഹ്മത്ത് മുണ്ടക്കുറ്റി, ജയപ്രശാന്ത് ബാബു, പി.പി. നാസർ, ടി.വി. ശാലിനി, തണ്ടോറ ഉമ്മർ, പി.സി. ഗോപിനാഥ്, എം.സി. ബഷീർ, പി.കെ. അജീഷ്, ശ്രീധരൻ കാളംകുളം, കെ.ജി. രാമനാരായണൻ, രവീന്ദ്രൻ കേളോത്ത്, പി.എം. രാഘവൻ, എ. ബാലചന്ദ്രൻ, അബ്ദുല്ല ബൈത്തുൽ ബർക്ക, ദിനേശ് കാപ്പുങ്കര, സിദ്ദീഖ് മാണിക്കോത്ത്, പി.കെ. മുസ്തഫ, വി.കെ. നാരായണൻ അടിയോടി, എം.കെ. രവീന്ദ്രൻ, പി.സി. കാർത്ത്യായനി, എൻ.പി. നാരായണൻ, കുഞ്ഞമ്മദ് ചില്ല, പി.കെ. നിർമല, സാജിദ് നടുവണ്ണൂർ, ടി.എൻ. മുഹമ്മദ് ആഷിഖ് എന്നിവർ സംസാരിച്ചു. കെ.വി. പ്രഭാകര മാരാർ, കെ.വി. സോമനാഥൻ എന്നിവരാണ് ഗ്രന്ഥശാല പണികഴിപ്പിച്ചത്. പ്രധാനാധ്യാപിക പി.പി. ശാന്ത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.സി. ദിലീപ് കുമാർ നന്ദിയും പറഞ്ഞു. ഉണ്ണികുളം ഗവ. യു.പി സ്കൂള്‍ വികസന സെമിനാര്‍ എകരൂല്‍: പുരുഷന്‍ കടലുണ്ടി എം.എല്‍.എയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ 'എ​െൻറ സ്കൂള്‍ പദ്ധതി'യില്‍ ഉള്‍പ്പെടുത്തിയതി​െൻറ ഭാഗമായി ഉണ്ണികുളം ഗവ. യു.പി സ്കൂളില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ്‌ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ സി. ഉസ്സൈന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം. രബിന്‍ലാല്‍, കെ. സഫിയ, എ.ഇ.ഒ എം. രഘുനാഥ്, ബി.പി.ഒ കെ.പി. സഹീര്‍, വി.വി. രാജന്‍, വി.വി. ശേഖരന്‍നായര്‍, എന്‍.വി. രാജന്‍, ടി.സി. രമേശൻ‍, കെ.കെ. ബാലകൃഷ്ണൻ‍, വാഴയില്‍ ലത്തീഫ്, കെ.പി. മുഹമ്മദ്‌ഹാജി എന്നിവർ സംസാരിച്ചു. കെ. രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് പി.കെ. ജിഗേഷ് പദ്ധതി സമര്‍പ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. സുധീര്‍കുമാര്‍ സ്വാഗതവും എന്‍. രാജീവന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.