കുടിയേറ്റ ജനതയുടെ നിശ്ചയദാർഢ്യം മലബാറി​െൻറ വികസനത്തിനു നാഴികക്കല്ലായി -^മുല്ലപ്പള്ളി രാമചന്ദ്രൻ

കുടിയേറ്റ ജനതയുടെ നിശ്ചയദാർഢ്യം മലബാറി​െൻറ വികസനത്തിനു നാഴികക്കല്ലായി --മുല്ലപ്പള്ളി രാമചന്ദ്രൻ പേരാമ്പ്ര: കുടിയേറ്റ ജനതയുടെ നിശ്ചയദാർഢ്യവും കഠിനാധ്വാന മനോഭാവവും മലബാറി​െൻറ വികസനത്തിനു നാഴികക്കല്ലായെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. മുതുകാട് ക്രിസ്തുരാജ ദേവാലയത്തി​െൻറ രജത ജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താമരശ്ശേരി രൂപത വികാരി ജനറാൾ മാത്യു മാവേലി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംഗീത സംവിധായകൻ രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി. ഫാ. ജോസ് മണ്ണഞ്ചേരി, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, കെ. സുനിൽ, ജിതേഷ് മുതുകാട്, ഷൈല ജയിംസ്, ബിജു കുന്നംകണ്ടി, ഷീന റോബിൻ, ജയേഷ് കുമാർ, ഷീന പുരുഷു, പി.കെ. കുഞ്ഞബ്ദുല്ല, പത്മനാഭൻ പി. കടിയങ്ങാട്, എം. അശോകൻ, കെ.പി. സുനിൽ, പ്രകാശ് കോമത്ത്, ഷാജു കോലത്തു വീട്ടിൽ, പി.ടി.എം. സന്തോഷ്, പി.പി. കുഞ്ഞുമോൻ, ഇടവക വികാരി ഫാ. പ്രിയേഷ് തേവടിയിൽ, ആഘോഷ കമ്മിറ്റി കൺവീനർ ബെന്നി കുറുമുട്ടം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.