ബാലുശ്ശേരി ഗവ. താലൂക്ക്​ ആശുപത്രിയിൽ ഡയാലിസിസ്​ സെൻറർ സ്​ഥാപിക്കുന്നു

ബാലുശ്ശേരി: ഗവ. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സ​െൻറർ സ്ഥാപിക്കാൻ വിഭവ സമാഹരണം നടത്തും. മൂന്നു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിഭവ സമാഹരണത്തിനായി വിപുലമായ യോഗം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ഒമ്പത് ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി മാർച്ച് നാല്, അഞ്ച് തീയതികളിൽ വീട് കയറി സ്ക്വാഡ് പ്രവർത്തനം നടത്തി വിഭവ സമാഹരണം നടത്തും. കെ.എം.എസ്.സി.എൽ വഴി അഞ്ച് മെഷീനുകൾ ഇതിനകംതന്നെ ലഭ്യമായിട്ടുണ്ട്. വാർഡുകളിലെ അയൽസഭകളിലൂടെയാണ് പ്രവർത്തന മൂലധനം ശേഖരിക്കുക. ബാലുശ്ശേരി മണ്ഡലത്തിലെ പഞ്ചായത്തുകൾക്ക് പുറമെ നന്മണ്ട, കാക്കൂർ ഗ്രാമ പഞ്ചായത്തുകളിലെ വൃക്കരോഗികൾക്കും ഇതി​െൻറ പ്രയോജനം ലഭ്യമാകും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് വി. പ്രതിഭ അധ്യക്ഷത വഹിച്ചു. ശ്രീനാഥ് വിശദീകരണം നടത്തി. വി.എം. കുട്ടികൃഷ്ണൻ, കെ. രാമചന്ദ്രൻ, സി. രാജൻ, എൻ.പി. രാമദാസ്, നാസർ എസ്റ്റേറ്റ്മുക്ക്, ടി.എം. ശശി, പി. സുധാകരൻ, ഇസ്മാഇൗൽ കുറുെമ്പായിൽ, എ.കെ. അബ്ദുൽ ഹക്കീം തുടങ്ങിയവരും വിവിധ പഞ്ചായത്ത് ജനപ്രതിനിധികളും പെങ്കടുത്തു. എം. ചന്ദ്രൻ സ്വാഗതം പറഞ്ഞു. കക്കയം മിനി ജലവൈദ്യുതി പദ്ധതി നിർമാണം: പള്ളിക്കുണ്ടായ നാശനഷ്ടം പരിഹരിക്കും ബാലുശ്ശേരി: കക്കയം മിനി ജലവൈദ്യുതി പദ്ധതി നിർമാണത്തിനിടെ മുർസിദുൽ അനാം മസ്ജിദിനുണ്ടായ നാശത്തിന് പരിഹാരം കാണുമെന്ന് പുരുഷൻ കടലുണ്ടി എം.എൽ.എ വിളിച്ചുചേർത്ത കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും പള്ളിക്കമ്മിറ്റി ഭാരവാഹികളുടേയും യോഗത്തിൽ തീരുമാനം. ജല വൈദ്യുതി നിർമാണവുമായി ബന്ധപ്പെട്ട് തൊട്ടു സമീപത്തെ പള്ളിയുടെ ചുമർ വിണ്ടുകീറുകയും കോൺക്രീറ്റ് അടർന്നുവീഴുകയും ചെയ്തിരുന്നു. പള്ളിക്കുണ്ടായ നാശം സംബന്ധിച്ച് 11ന് കെ.എസ്.ഇ.ബി എൻജിനീയർ, പള്ളിക്കമ്മിറ്റി ചുമതലപ്പെടുത്തിയ എൻജിനീയർ എന്നിവർ ചേർന്ന് സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തും. തുടർന്ന് വിശദമായ എസ്റ്റിമേറ്റ് തയാറാക്കി കെ.എസ്.ഇ.ബി ബോർഡിന് സമർപ്പിക്കും. മാർച്ചിനകം പള്ളിയുടെ കേടുപാടുകൾ പരിഹരിക്കാനാണ് തീരുമാനം. എൻജിനീയർമാരായ എൻ.ഇ. സലീം, അബ്ദുറഹീം, അനിൽ കുമാർ, പള്ളിക്കമ്മിറ്റി ഭാരവാഹികളായ പി.ടി. ഹംസ, കുഞ്ഞാലി, സി.പി.എം ഏരിയ സെക്രട്ടറി ഇസ്മാഇൗൽ കുറുെമ്പായിൽ, ആൻറണി വിൻസ​െൻറ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.